മാന്നാറിൽ ഡിജിറ്റൽ സർവേ പൂർത്തിയായി

ഡിജിറ്റൽ സർവേ പൂർത്തിയായ മാന്നാർ വില്ലേജിലെ ഹെഡ് സർവേയർ ഷിബു ബാലനെ മാന്നാർ പഞ്ചായത്ത് ഭരണസമിതി ആദരിച്ചപ്പോൾ
മാന്നാർ
ചെങ്ങന്നൂർ താലൂക്കിൽ ഡിജിറ്റൽ സർവേ പൂർത്തിയായ ആദ്യ വില്ലേജായി മാന്നാർ. പുതുവർഷത്തിൽ ഡിജിറ്റൽ സർവേ പ്രകാരം വസ്തുവിന്റെ കരം അടയ്‌ക്കാൻ കഴിയും. ഡിജിറ്റൽ സർവേയിൽ ഉൾപ്പെടാത്തതും മാറ്റങ്ങൾ വരുത്തേണ്ടതും പുതിയതായി രജിസ്റ്റർ ചെയ്യുന്നതുമായ വസ്തു ഉടമകൾ ആശങ്കപ്പെടേണ്ടതില്ല. ഡിജിറ്റൽ സർവേ കഴിഞ്ഞ വില്ലേജിൽ ഒരു ഡിപ്പാർട്മെന്റ് സർവേയരെ ആധുനിക സർവേ ഉപകാരണങ്ങളുമായി നിയമിക്കും. അപേക്ഷകൾ എന്റെ ഭൂമി എന്റെ പോർട്ടൽ മുഖേന വീട്ടിൽ ഇരുന്നുതന്നെ ഭൂ ഉടമകൾക്ക് സമർപ്പിക്കുവാനും അതിനുള്ള പരിഹാരം നാല് ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നും ഹെഡ് സർവേയർ ഷിബു ബാലൻ അറിയിച്ചു. സർവേ ടീമിനെ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ ടി വി രത്‌നകുമാരി, വി ആർ ശിവപ്രസാദ്, ശാലിനി രഘുനാഥ്, വത്സല ബാലകൃഷ്ണൻ, സലിം പടിപ്പുരയ്ക്കൽ, സുജാത മനോഹരൻ, അനീഷ് മണ്ണാരേത്ത്, കെ ഉണ്ണികൃഷ്ണൻ, രാധാമണി ശശീന്ദ്രൻ, പുഷ്പലത എന്നിവർ സംസാരിച്ചു.










0 comments