ad
Deshabhimani

വികസന മഹോത്സവം ട്രാക്കിൽ; ഇനി വേഗമേറും

development

പള്ളാത്തുരുത്തി -– രാമപുരം റോഡ് എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 12, 2026, 12:00 AM | 1 min read

ആലപ്പുഴ

​അമ്പലപ്പുഴ മണ്ഡലം വികസന മഹോത്സവം 2.0 ഭാഗമായി വിവിധ റോഡുകൾ എച്ച്‌ സലാം എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. പള്ളാത്തുരുത്തി പാലത്തിന്‌ താഴെ പൂക്കൈത ആറിന് പടിഞ്ഞാറെ കരവഴി 605 മീറ്റർ നീളത്തിൽ ഇന്റർലോക്ക് ടൈൽ പാകി നിർമിച്ച പള്ളാത്തുരുത്തി -രാമപുരം റോഡ് തുറന്നുനൽകി. നിരവധി വിനോദ സഞ്ചാരികൾ നിത്യേന എത്തുന്നതും നൂറുകണക്കിന് പുരവഞ്ചികൾ വർഷങ്ങളായി സർവീസ് നടത്തുന്നതുമായ ഇവിടെ ഒരുമീറ്റർ പോലും വീതിയില്ലാത്ത ബണ്ടിലൂടെയായിരുന്നു നാട്ടുകാരുടെ യാത്ര. പൊതുമരാമത്ത് വകുപ്പ് 1.58 കോടി രൂപ അനുവദിച്ചാണ് നിർമാണം. കയർ ഭൂവസ്ത്രം വിരിച്ചും പൈപ്പ് കൾവെർട്ടുകൾ നിർമിച്ച് വെള്ളക്കെട്ടുകൾ ഒഴിവാക്കിയും ആറ്റുതീരത്ത് കല്ല് കെട്ടി ബലപ്പെടുത്തിയുമായിരുന്നു നിർമാണം. കൗൺസിലർ ദീപ്തി ഉണ്ണികൃഷ്ണൻ അധ്യക്ഷയായി. നഗരസഭാ പരിധിയിൽ വാഴേപ്പറമ്പ് പുതുപ്പറമ്പ് -നൂറ്റമ്പതിൽ റോഡുകൾ തുറന്നുനൽകി. 2.2 കോടി രൂപ ചെലവിലാണ് പൂർത്തിയാക്കിയത്. 856 മീറ്റർ നീളത്തിൽ ബിഎം -ബിസി നിലവാരത്തിൽ ടാറിങ്ങോടെയാണ് വാഴേപ്പറമ്പ് പുതുപ്പറമ്പ് റോഡ് പൂർത്തിയാക്കിയത്. 370 മീറ്റർ നീളത്തിൽ റോഡിന്റെ ബ്രാഞ്ച് ഇന്റർലോക്ക് ടൈൽ, കോൺക്രീറ്റ് എന്നിവയിലാണ് നിർമിച്ചത്. ഇരുറോഡുകളിലെയും വശങ്ങളിലെ ആവശ്യമായ ഇടങ്ങളിൽ കല്ല് കെട്ടി പിച്ചിങ് നിർമിച്ചും, കയർ ഭൂവസ്ത്രം വിരിച്ചും, വെള്ളക്കെട്ട് ഒഴിവാക്കിയുമാണ് നിർമാണം പൂർത്തിയാക്കിയത്. ഗാന്ധി വിലാസം പാലത്തിന് സമീപം സംഘടിപ്പിച്ച പരിപാടിയിൽ നഗരസഭാവൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ മായാ രാജേന്ദ്രൻ, എ എം നൗഫൽ, കൗൺസിലർമാരായ നൂറുദ്ദീൻ കോയ, ഒ പി ഷാജി, പൊതുമരാമത്ത് അസി. എൻജിനിയർ എസ് ബിനുമോൻ, മുൻ കൗൺസിലർ ബീന രമേശ്, ജെ വിനോദ് കുമാർ, ദേവസ്വംകരി പാടശേഖര സമിതി പ്രസിഡന്റ്‌ ജോയി തോമസ്, സെക്രട്ടറി കെ വിവേകാനന്ദൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home