Deshabhimani

ദമ്മാം നവോദയ സ്‌നേഹസാന്ത്വനം

dammam navodaya

ദമ്മാം നവോദയ, ദല്ല സനയ്യ വെസ്‌റ്റ്‌ യൂണിറ്റ് അംഗമായിരിക്കെ മരിച്ച ചേപ്പാട് കാഞ്ഞൂർ കൊച്ചുവീട്ടിൽ കിഴക്കതിൽ അനിയൻകുട്ടന്റെ കുടുംബസഹായ ഫണ്ട്‌ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി കെ ദേവകുമാർ കൈമാറുന്നു

വെബ് ഡെസ്ക്

Published on Oct 14, 2026, 12:29 AM | 1 min read

കാർത്തികപ്പള്ളി

ദമ്മാം നവോദയ, ദല്ല സനയ്യ വെസ്‌റ്റ്‌ യൂണിറ്റ് അംഗമായിരിക്കെ മരിച്ച ചേപ്പാട് കാഞ്ഞൂർ കൊച്ചുവീട്ടിൽ കിഴക്കതിൽ അനിയൻകുട്ടന്റെ കുടുംബത്തിന് സഹായം നല്‍കി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി കെ ദേവകുമാർ കുടുംബത്തിന് ഫണ്ട് കൈമാറി. അനിയൻകുട്ടന്റെ വസതിയിൽ നടന്ന യോഗത്തിൽ കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയംഗം ജെ സലിം അധ്യക്ഷനായി. സിപിഐ എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ, ചേപ്പാട് പടിഞ്ഞാറ് ലോക്കൽ സെക്രട്ടറി കെ രഘു, നവോദയ കേന്ദ്ര കമ്മിറ്റിയംഗം സുധാകരൻ കായംകുളം, പ്രവാസിസംഘം ജില്ലാ കമ്മിറ്റിയംഗം ജി പുഷ്‌പകുമാർ, മധു ദിവാകരൻ, എം ശിവൻകുട്ടി, സന്തോഷ് മാനവം, മുരുകൻ, നൗഷീർ ഖാൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home