ad
Deshabhimani

പെരുന്പളം പാലം കാണാൻ ജനത്തിരക്ക്‌

bridge

പെരുന്പളം പാലത്തിൽ ഞായർ വൈകിട്ടത്തെ വാഹനത്തിരക്ക്‌

വെബ് ഡെസ്ക്

Published on Mar 09, 2026, 12:39 AM | 1 min read

ചേർത്തല

പെരുന്പളം പാലം തുറന്നതിന്‌ പിന്നാലെ വിസ്‌മയക്കാഴ്‌ച കാണാനെത്തിയത്‌ ആയിരങ്ങൾ. സംസ്ഥാനത്ത്‌ പലയിടങ്ങളിൽനിന്നും ഞായറാഴ്‌ച വാഹനങ്ങളിൽ ആയിരങ്ങളെത്തി. വൈകുന്നേരമായപ്പോൾ പാലംനിറഞ്ഞ്‌ വാഹനങ്ങളായി. കുടുംബസമേതം എത്തിയവർ അനേകം. സുഹൃദ്‌സംഘങ്ങളും വിസ്‌മയപാലത്തിൽ എത്തി. ഗതാഗതക്കുരുക്ക്‌ ഏറെനേരം നീണ്ടു. ​ശനി വൈകിട്ടും പാലത്തിൽ വലിയ ജനത്തിരക്കായിരുന്നു. പാലം തുടങ്ങുന്ന അരൂക്കുറ്റി വടുതലയിലും പെരുന്പളം വടയാഴം ഭാഗത്തും കച്ചവടസ്ഥാപനങ്ങളിലും തിരക്കേറി. വനിതാദിനം പ്രമാണിച്ച്‌ എറണാകുളത്തെ ഒരുസംഘം വനിതകൾ വാഹനറാലിയായി പാലത്തിലൂടെ സഞ്ചരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home