എണ്ണയ്‌ക്കാട് ക്ഷീരോൽപ്പാദകസംഘം തിരിച്ചുപിടിച്ച് സിപിഐ എം

എണ്ണയ്‌ക്കാട് ഗ്രാമം ക്ഷീരോൽപ്പാദക സഹകരണസംഘം പ്രസിഡന്റായി തെരഞ്ഞെടുത്ത രാജീവ് ജനാർദനനെ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പുഷ്‌പലത മധു സ്വീകരിക്കുന്നു
മാന്നാർ
ബിജെപി ഭരിച്ച് മുടിച്ച ബുധനൂർ എണ്ണയ്‌ക്കാട് ഗ്രാമം എ 252–-ാം നമ്പർ (ഡി) ക്ഷീരോൽപ്പാദക സഹകരണസംഘം തിരിച്ചുപിടിച്ച് സിപിഐ എം. രാജീവ് ജനാർദനൻ, ഗീത രാജൻ, ആർ എസ് രതീഷ്, ടി ഭാസ്‌കരൻ എന്നിവരാണ് വിജയിച്ചത്. രാജീവ് ജനാർദനനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങളെ ജില്ലാ കമ്മിറ്റി അംഗം പുഷ്‌പലത മധു, ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ സുധാമണി, എൻ രാജേന്ദ്രൻ, ലോക്കൽ സെക്രട്ടറി ജി മോഹനൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.










0 comments