സഹകരണ സഞ്ചാരി തീർഥാടനയാത്ര

കായംകുളം
സഹകരണ സഞ്ചാരി തീർഥാടന യാത്രയുമായി കായംകുളം വില്ലേജ് സർവീസ് സഹകരണ ബാങ്ക്. തൃശൂർ ജില്ലയിലെ നാലമ്പലയാത്ര വിജയകരമായി പൂർത്തിയാക്കി. ആഹാരം ഉൾപ്പെടെ 1100 രൂപയാണ് നിരക്ക്. അഞ്ചുമണിക്കൂർ കൊണ്ട് മുഴുവൻ സീറ്റും ബുക്കായി. പെരുങ്ങാല കരിമുട്ടം ദേവിക്ഷേത്രത്തിൽനിന്ന് തുടങ്ങിയ സഞ്ചാരി തീർഥാടന യാത്ര ബാങ്ക് പ്രസിഡന്റ് പി ഗാനകുമാർ ഫ്ലാഗ്ഓഫ് ചെയ്തു. സെക്രട്ടറി ആർ ബിജു യാത്ര വിവരണം നടത്തി. ജി ഹരി, വിനയ ചന്ദ്രൻ, രശ്മി, നീതു, കാർത്തിക കുട്ടിയമ്മ, ജ്യോതി ലക്ഷ്മി, രാജി, സുനിത, രാധിക, ജലജ, വിനോദ് കുമാർ, എസ് ശ്രീകുമാർ എന്നിവർ പങ്കെടുത്തു. അടുത്ത യാത്ര ഗോവ, തിരുപ്പതി ബുക്കിങ് ആരംഭിച്ചു.










0 comments