ad
Deshabhimani

പാചകവാതക വിലവർധന: അടുപ്പുകൂട്ടി സമരം

cooking gas

തഴക്കരയിൽ അടുപ്പുകൂട്ടി സമരം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം മുരളി തഴക്കര ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 23, 2026, 12:06 AM | 1 min read

മാവേലിക്കര

പാചകവാതക വിലവർധനയ്‌ക്കെതിരെ കെഎസ്‌കെടിയു മാവേലിക്കര ഏരിയ വനിത സബ്കമ്മിറ്റി നേതൃത്വത്തിൽ വിവിധ മേഖലകളിൽ അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു. തഴക്കര മേഖലയിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം മുരളി തഴക്കര ഉദ്ഘാടനംചെയ്‌തു. ബീന അധ്യക്ഷയായി. എസ് കെ ദേവദാസ്, ഷിബു തഴക്കര, സി ഡി വേണുഗോപാൽ, സി സന്തോഷ്, സുമലത, അംബിക സത്യനേശൻ, ഉമ്മൻ നൈനാൻ, രോഹിണി വിജയൻ, അനിൽകുമാർ, ജേക്കബ് ജോൺ എന്നിവർ സംസാരിച്ചു. തെക്കേക്കര കിഴക്ക് മേഖലയിൽ യൂണിയൻ ഏരിയ സെക്രട്ടറി എസ് കെ ദേവദാസ് ഉദ്ഘാടനംചെയ്‌തു. മായ പ്രസാദ് അധ്യക്ഷയായി. കെ മുരളീധരൻ, സരള എന്നിവർ സംസാരിച്ചു. മാങ്കാംകുഴിയിൽ ഏരിയ പ്രസിഡന്റ്‌ വി എം സന്തോഷ് ഉദ്ഘാടനംചെയ്‌തു. രാധ ബാബു അധ്യക്ഷയായി. സുരേഷ്‌കുമാർ, സി കെ കുട്ടപ്പൻ, കെ കെ രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home