കൺസ്യൂമർഫെഡ് ക്രിസ്‌മസ് വിപണി തുറന്നു

കൺസ്യൂമർഫെഡിന്റെ ക്രിസ്മസ് – -പുതുവത്സര വിപണി അമ്പലപ്പുഴ കച്ചേരിമുക്കിൽ എക്സിക്യൂട്ടീവ് ഡയറക്ടർ എ ഓമനക്കുട്ടൻ ഉദ്ഘാടനംചെയ്യുന്നു
അമ്പലപ്പുഴ
സഹകരണ വകുപ്പിന് കീഴിലുള്ള കൺസ്യൂമർഫെഡിന്റെ ക്രിസ്‌മസ് പുതുവൽസര വിപണിക്ക് തുടക്കമായി. വിപണി ജില്ലാ ഉദ്ഘാടനം കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എ ഓമനക്കുട്ടൻ നടത്തി. അമ്പലപ്പുഴ കച്ചേരി മുക്കിന് സമീപത്തെ ത്രിവേണി മെഗാ മാർട്ട് അങ്കണത്തിലെ സമ്മേളനത്തിൽ അസി. റീജണൽ മാനേജർ മായാ എം കുഞ്ഞൻ അധ്യക്ഷയായി.
ജില്ലാ പഞ്ചായത്തംഗം എ ആർ കണ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അനിൽ പാഞ്ചജന്യം, സിനിയ ഷിഹാബ്, പഞ്ചായത്തംഗങ്ങളായ ബിന്ദു ബൈജു, ശ്രീജാ രതീഷ്, ഗീത, സ്നേജിതാ രതീഷ്, സിന്ധു മനോജ്, ശങ്കർ റാവു, പ്ലാക്കുടി ലൈൻ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കരുമാടി ശശി എന്നിവർ സംസാരിച്ചു. ആലപ്പുഴ റീജണൽ മാനേജർ കുരുവിള സി മാത്യു സ്വാഗതം പറഞ്ഞു.










0 comments