ad
Deshabhimani

മുഹമ്മ പൊലീസ് ക്വാർട്ടേഴ്സ്‌ നിർമാണം തുടങ്ങി

construction

മുഹമ്മ പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സിന്റെ നിർമാണ ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി പ്രസാദ് ശിലാഫലകം അനാച്ഛാദനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 25, 2026, 02:27 AM | 1 min read

മുഹമ്മ

മുഹമ്മ സ്റ്റേഷനിൽ പൊലീസ് ക്വാർട്ടേഴ്സിന്റെ നിർമാണം തുടങ്ങി. 2025-–26 സംസ്ഥാന പദ്ധതിയിൽ ഉൾപ്പെടുത്തി 5,42,62,000 രൂപ ചെലവിലാണ് ക്വാർട്ടേഴ്സ് നിർമിക്കുക.മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർമാണം ഉദ്ഘാടനം ചെയ്‌തു. അധ്യക്ഷനായ മന്ത്രി പി പ്രസാദ് ശിലാഫലകം അനാച്ഛാദനം ചെയ്‌തു. പൊലീസുകാർക്ക് മെച്ചപ്പെട്ട ജീവിതാന്തരീക്ഷം ഉണ്ടാകുമ്പോൾ അവരുടെ പൊതുജന സേവനവും മികച്ചതാകുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം വിജയശ്രീ സുനിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം എസ് ലത, തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് എ കെ പ്രസന്നൻ, മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം സന്തോഷ് കുമാർ , മുഹമ്മ പഞ്ചായത്ത് അംഗം കെ എസ് രാജേഷ് , ചേർത്തല ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ടി അനിൽകുമാർ, കെപിഎ ജില്ലാ പ്രസിഡന്റ്‌ കെ പി വിനു, കെപിഒഎ ജില്ലാ പ്രസിഡന്റ് ധനീഷ്, എന്നിവർ സംസാരിച്ചു. ആലപ്പുഴ അഡീഷണൽ എസ് പി ജിൽസൻ മാത്യു സ്വാഗതവും മുഹമ്മ പൊലീസ് ഇൻസ്പെക്ടർ വി സി വിഷ്ണു കുമാർ നന്ദിയും പറഞ്ഞു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home