ചുനക്കര സമ്പൂർണ വയോജന സൗഹൃദമാകും

ചുനക്കര പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് പി മധു അവതരിപ്പിക്കുന്നു
ചാരുംമൂട്
ചുനക്കര പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് പി മധു അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ് ശോഭന അധ്യക്ഷയായി. 31, 57,08,065 രൂപ വരവും 31,28,85,615 രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. വിവിധ പ്രവർത്തനങ്ങളിലൂടെ സമ്പൂർണവയോജന സൗഹൃദ ഗ്രാമമായി ചുനക്കരയെ മാറ്റും. വയോജനങ്ങളുടെ സർവേ നടത്തി ഡേറ്റാ ബേസ് തയ്യാറാക്കും. സ്വകാര്യ സംരംഭകരുടെ സഹായം തേടി എല്ലാ വാർഡിലും മൊബൈൽ പരിശോധന യൂണിറ്റ്. യോഗ്യരായ വനിതകൾക്ക് സബ്സിഡി നൽകി യൂണിറ്റുകൾ ആരംഭിക്കും. വയോജന കൂട്ടായ്മകൾ കാര്യക്ഷമമാക്കും. സന്നദ്ധ സേവന ബാങ്കുകൾ രൂപീകരിക്കും. മുതിർന്ന പൗരന്മാരുടെ സംരംഭങ്ങളുടെ പുനരുജ്ജീവനത്തിന് സഹായം നൽകും. പ്രവർത്തനങ്ങൾക്കായി 40 ലക്ഷം രൂപ വകയിരുത്തി. ലൈഫ് ഭവന പദ്ധതിക്കായി 75,48,000 രൂപ വകയിരുത്തി. പട്ടികജാതി ക്ഷേമ പ്രവർത്തനങ്ങൾക്കായി 10760000 രൂപ. ജലസംരക്ഷണവും, കാർഷിക മേഖലയിലെ വികസനത്തിനും, മൃഗസംരക്ഷണ ക്ഷീര വികസനത്തിനായും തുക വകയിരുത്തി. വനിത ശിശുക്ഷേമ പ്രവർത്തനങ്ങൾക്കും, മാലിന്യ മുക്ത നവകേരളം പദ്ധതിക്കുമായി തുക വകയിരുത്തിയിട്ടുണ്ട്. ഭിന്നശേഷി ക്ഷേമത്തിനായി 16ലക്ഷം രൂപയും വകയിരുത്തി.










0 comments