ക്രിസ്‌മസ്– പുതുവത്സരാഘോഷം

വൈഎംസിഎ റീജിയണൽ സെന്ററിന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
വൈഎംസിഎ റീജിയണൽ സെന്ററിന്റെ ക്രിസ്മസ് പുതുവത്സര ആഘോഷവും ചിത്രരചന സമ്മാനവിതരണവും എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. അലക്സാണ്ടർ കാരക്കാട് അധ്യക്ഷനായി. മാധ്യമ പ്രവർത്തകൻ ബിനു തങ്കച്ചൻ സന്ദേശം നൽകി. തോമസ് ചാക്കോ, ഉമാദേവി എന്നിവരെ ആദരിച്ചു. ചിത്രരചനാ മത്സര വിജയികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റുകളും വിതരണംചെയ്തു. സാക്ഷി കലാസാംസ്‌കാരിക വനിതാ ചാരിറ്റബിൾ സൊസൈറ്റിയുടെ ക്രിസ്മസ്, പുതുവത്സരാഘോഷം പ്രസിഡന്റ് സുജാദേവി രാംദാസ് ഉദ്ഘാടനംചെയ്തു. സതി ചന്ദ്രൻ അധ്യക്ഷയായി. രാജലക്ഷ്മി, ആശ എം പിള്ള, ഒ സിന്ധു, കവിത ഗിരീഷ്, സുനിമോൾ, സുജിത നടരാജൻ, സുജാത, കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു.










0 comments