ക്രിസ്‌മസ് – പുതുവത്സര സംഗമം

കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ ക്രിസ്‌മസ് – പുതുവത്സര സംഗമം തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീല രവീന്ദ്രൻ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
അറുനൂറ്റിമംഗലം സെന്റ് കുറിയാക്കോസ് ഓർത്തഡോക്‌സ് പള്ളിയിലെ കനിവ് ചാരിറ്റബിൾ സൊസൈറ്റി അറുനൂറ്റിമംഗലം ശാലേംഭവനിൽ ക്രിസ്‌മസ് – പുതുവത്സര സംഗമം സംഘടിപ്പിച്ചു. തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീല രവീന്ദ്രൻ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്‌തു. ഫാ. സോനു ജോർജ് അധ്യക്ഷനായി. ഫാ. ജേക്കബ് ജോൺ കല്ലട കോർ എപ്പിസ്‌കോപ ക്രിസ്‌മസ് സന്ദേശം നൽകി. സൺഡേ സ്‌കൂൾ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ക്രിസ്‌മസ് വിരുന്നിൽ ശാലേംഭവൻ കുടുംബാംഗങ്ങൾ കേക്ക് മുറിച്ചു.










0 comments