ചെറിയനാട് ശിവരാമൻ രക്തസാക്ഷിത്വദിനാചരണം

ചെറിയനാട് ശിവരാമന്റെ രക്തസാക്ഷിത്വ വാർഷികത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കൂലി വർധനയ്ക്കുവേണ്ടി 1970ൽ നടന്ന സമരത്തിൽ പങ്കെടുത്തതിന് കോൺഗ്രസ്ജന്മി ഗുണ്ടകൾ വെടിവച്ചു കൊന്ന ചെറിയനാട് ശിവരാമന്റെ രക്തസാക്ഷിദിനം ആചരിച്ചു. സിപിഐ എം ചെറിയനാട് നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു അനുസ്‌മരണ ദിനാചരണം. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന അനുസ്മരണ യോഗം ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനം ചെയ്തു. സൗത്ത് ലോക്കൽ സെക്രട്ടറി ടി എ ഷാജി അധ്യക്ഷനായി. ജില്ലാകമ്മിറ്റിയംഗം ആർ രാജേഷ്, എം എച്ച് റഷീദ്, ഏരിയ കമ്മിറ്റിയംഗങ്ങളായ ഷീദ് മുഹമ്മദ്, വി കെ വാസുദേവൻ, പി ഉണ്ണികൃഷ്ണൻ നായർ, ജി വിവേക്, കെ കെ ചന്ദ്രൻ, നോർത്ത് ലോക്കൽ സെക്രട്ടറി കെ പി മനോജ് മോഹൻ എന്നിവർ സംസാരിച്ചു.










0 comments