ad
Deshabhimani

ചെന്നിത്തല ചെല്ലപ്പൻപിള്ള അനുസ്‌മരണം നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2025, 12:00 AM | 1 min read

മാന്നാർ

ചെന്നിത്തല ചെല്ലപ്പൻപിള്ളയുടെ 27–-ാം വാർഷിക അനുസ്‌മരണം ശനിയാഴ്‌ച നടക്കുമെന്ന് ചെന്നിത്തല ചെല്ലപ്പൻപിള്ള കലാ സാംസ്‌കാരിക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകിട്ട് 4.30ന് ചെന്നിത്തല മഹാത്‌മ പബ്ലിക് സ്‌കൂളിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. കലാസമിതി പ്രസിഡന്റ്‌ ഗോപി മോഹനൻനായർ കണ്ണങ്കര അധ്യക്ഷനാകും. ചടങ്ങിൽ കഥകളി മദ്ദള മേളാചാര്യൻ തിരുവല്ല രാധാകൃഷ്‌ണന് മന്ത്രി സജി ചെറിയാൻ ചെന്നിത്തല ചെല്ലപ്പൻപിള്ള പുരസ്‌കാരം സമ്മാനിക്കും. ഡോ. കാരാഴ്‌മ വേണുഗോപാൽ അനുസ്‌മരണപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ സമിതി പ്രസിഡന്റ്‌ ഗോപി മോഹനൻനായർ, സെക്രട്ടറി എൻ വിശ്വനാഥൻനായർ, ജി ഹരികുമാർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home