എസ് വി ഷിബുവിന്റെ ചരമവാർഷികം
സൗമ്യയ്‌ക്കും കുടുംബത്തിനും "സ്‌നേഹവീട് '

സിപിഐ എം നടുഭാഗം ലോക്കൽ കമ്മിറ്റി നിര്‍മിച്ച് നല്‍കിയ സ്നേഹവീടിന്റെ താക്കോല്‍ നെടുമുടി കളത്തിൽത്തറ സൗമ്യയ്‍ക്ക് ജില്ലാ സെക്രട്ടറി ആർ നാസർ കൈമാറുന്നു
തകഴി
സിപിഐ എം നടുഭാഗം ലോക്കൽ സെക്രട്ടറിയായിരുന്ന എസ് വി ഷിബുവിന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് സിപിഐ എം നടുഭാഗം ലോക്കൽ കമ്മിറ്റി നിർമിച്ചു നൽകിയ ‘സ്‌നേഹവീടിന്റെ' താക്കോൽ കൈമാറ്റവും എസ് വി ഷിബു അനുസ്മരണവും നടന്നു. ജില്ലാ സെക്രട്ടറി ആർ നാസർ താക്കോൽ കൈമാറ്റവും അനുസ്മരണ ഉദ്ഘാടനവും നടത്തി. എൻ കെ രഘുനാഥ് അധ്യക്ഷനായി. നെടുമുടി പഞ്ചായത്തിലെ 13-ാം വാർഡിൽ കളത്തിൽതറ വീട്ടിൽ സൗമ്യയ്ക്കും കുടുംബത്തിനുമാണ് പുതിയ വീട് കൈമാറിയത്. ഗൃഹോപകരണങ്ങളുടെ വിതരണം ജില്ലാകമ്മിറ്റി അംഗം സി കെ സദാശിവൻ നടത്തി. ചടങ്ങിൽ സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അനിൽകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങൾ എസ് സുധിമോൻ, എ ഡി കുഞ്ഞച്ചൻ, ലോക്കൽ സെക്രട്ടറി എൻ എസ് ശ്രീകുമാർ, പഞ്ചായത്ത് പ്രസിഡന്റ് പി കെ വിനോദ്, വൈസ് പ്രസിഡന്റ് ബിനു ശ്രീകുമാർ എന്നിവർ പങ്കെടുത്തു.









0 comments