ad
Deshabhimani

ചാങ്ങത്തോട് ഷട്ടർ നവീകരിക്കണം: 
കർഷക സംഘം നിവേദനം നൽകി

Saji
വെബ് ഡെസ്ക്

Published on Aug 13, 2026, 12:32 AM | 1 min read

ചെങ്ങന്നൂർ

ചാങ്ങത്തോട് ഷട്ടർ നവീകരിച്ച് അനുബന്ധ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമിക്കണമെന്ന് ആവശ്യപ്പെട്ട്‌ കർഷക സംഘം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി സജി ചെറിയാൻ എംഎൽഎയ്ക്ക് നിവേദനം നൽകി. വെൺമണി മുളക്കുഴ പഞ്ചായത്തുകളിൽ ഉൾപ്പെട്ട 200 ഹെക്ടർ വിസ്തൃതിയുള്ള ജല നിർഗമന മാർഗമാണ് ചാങ്ങത്തോട്. അച്ചൻകോവിലാറ്റിൽ ജല നിരപ്പ് ക്രമാതീതമായി ഉയരുമ്പോൾ പാടത്തേക്ക് വെള്ളം കയറുന്നത് തടയാനുള്ള ഏക മാർഗം തോടിനു കുറുകെയുള്ള ഷട്ടറാണ്. 1998ൽ സജി ചെറിയാൻ ജില്ല പ ഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആയിരിക്കുമ്പോഴാണ് ഈ ഷട്ടർ നിർമിച്ചത്. പിന്നീട് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ചു. ഷട്ടറിന്‌ സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ മഴക്കാലത്ത്‌ വെള്ളം വശങ്ങളിലൂടെ പാടത്തേക്ക് ഇരച്ചു കയറുകയാണ്. ഈ ഭാഗത്തെ കോൺക്രീറ്റ് ഭിത്തി ഇപ്പോൾ ഇടിഞ്ഞു മാറി. ഷട്ടർ നവീകരിച്ച്, തോടിന് ആവശ്യമായ സംരക്ഷണഭിത്തി നിർമിച്ച് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കണമെന്നും വെളളപ്പൊക്ക ഭീഷണിയിൽനിന്ന്‌ കർഷകരെ സംരക്ഷിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കർഷക സംഘം ഏരിയാ പ്രസിഡന്റ്‌ ടി കെ സുഭാഷ്, സെക്രട്ടറി ബി ബാബു, മഞ്ജുള ദേവി, പി വി ശിവദാസൻ ,സജി കെ തോമസ്, ബി വിനോദ് കുമാർ , സി ജി തമ്പി എന്നിവർ നിവേദനം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home