വിദ്യാ വിനോദിനിയിൽ ആഘോഷം

എടത്വ വിദ്യാവിനോദിനി ഗ്രന്ഥശാലയുടെ ക്രിസ്‌മസ് – പുതുവത്സരാഘോഷം തലവടി കുന്തിരിക്കൽ സെന്റ് തോമസ് സിഎസ്ഐ പള്ളി വികാരി മാത്യു പി ജോർജ് ഉദ്‌ഘാടനംചെയ്യുന്നു
തകഴി
എടത്വ വിദ്യാ വിനോദിനി ഗ്രന്ഥശാല സംഘടിപ്പിച്ച ക്രിസ്‌മസ്– പുതുവത്സരാഘോഷം തലവടി കുന്തിരിക്കൽ സെന്റ് തോമസ് സിഎസ്ഐ പള്ളി വികാരി മാത്യു പി ജോർജ് ഉദ്‌ഘാടനംചെയ്‌തു. കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി അഡ്വ. ഐസക് രാജു സന്ദേശം നൽകി. ഗ്രന്ഥശാലാ പ്രസിഡന്റ് തോമസുകുട്ടി ബെനഡിക്‌ട് അധ്യക്ഷനായി. നിർവാഹകസമിതി അംഗം ലില്ലി ബാബു, ലൈബ്രേറിയൻ വി സി രാജു,എന്നിവർ സംസാരിച്ചു. ക്രിസ്‌മസ് ഗാനാലാപന മത്സരം, സാന്താക്ലോസ് പ്രച്ഛന്നവേഷമത്സരം എന്നിവ സംഘടിപ്പിച്ചു. കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ്‌പ്രസിഡന്റ് കെ കെ ശശിധരൻ സമ്മാനം വിതരണംചെയ്‌തു.










0 comments