ad
Deshabhimani

കാർട്ടൂണിസ്റ്റ് ശങ്കർ ജന്മവാർഷികം

സാഗ ആർട്ട് ഗ്രൂപ്പ് സംഘടിപ്പിച്ച കാർട്ടൂണിസ്റ്റ് ശങ്കർ ജന്മവാർഷികാചരണം കാർട്ടൂണിസ്റ്റ് പ്രൊഫ. വി സി ജോൺ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 01, 2025, 12:43 AM | 1 min read

കായംകുളം

സാഗ ആർട്ട് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കാർട്ടൂണിസ്റ്റ് ശങ്കർ 123-ാം ജന്മ വാർഷികം ആചരിച്ചു. പുഷ്പാർച്ചന, അനുസ്മരണ പ്രഭാഷണങ്ങൾ തുടങ്ങിയ വിവിധ പരിപാടികളോടെയാണ്​ കായംകുളത്ത് ആചരിച്ചത്. കാർട്ടൂണിസ്റ്റ് പ്രൊഫ. വി സി ജോൺ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സുദർശനൻ ആലുമൂട്ടിൽ, പ്രേംജിത്ത് കായംകുളം, ഭദ്രൻ കാർത്തിക, ഹരികുമാർ കൊട്ടാരം, ആർ ശശികുമാർ, ഷെറീഫ് കല്ലുമ്മൂട്ടിൽ, ആർ ശശികുമാർ, കെ ജെ ജോർജ്, മാധ്യമപ്രർത്തകർ ശ്രീനിവാസൻ , ഷമീർ ഹരിപ്പാട് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.പ്രൊഫ. വി സി ജോൺ, പ്രേംജിത്ത് കായംകുളം എന്നീ കാർട്ടൂണിസ്റ്റുകളെ അനുമോദിച്ചു. കായംകുളത്ത്, കൃഷ്ണപുരത്തുള്ള ശങ്കര്‍ സ്മാരക കാര്‍ട്ടൂണ്‍ മ്യൂസിയത്തില്‍ കേരള ലളിത കലാ അക്കാദമിയും, കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേർന്ന്​ സംഘടിപ്പിച്ച അനുസ്മരണത്തിലും, പുഷ്പാര്‍ച്ചനയിലും യു പ്രതിഭ എം എൽ എ, നഗരസഭാ ചെയര്‍പേഴ്ണ്‍ പി ശശികല എന്നിവര്‍ പങ്കെടുത്തു. കേരള ലളിതകലാ അക്കാദമി സെക്രട്ടറി എബി എം ജോസഫ്, കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി എ സതീഷ് എന്നിവര്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.കാര്‍ട്ടൂണ്‍ അക്കാദമി നിര്‍വാഹക സമിതി അംഗങ്ങളായ സുരേഷ് ഹരിപ്പാട്, ഹരിദാസ് ബാലകൃഷ്ണന്‍, എം എസ് മോഹനചന്ദ്രന്‍, കാര്‍ത്തിക കറ്റാനം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home