ad
Deshabhimani

കനാൽ തീരത്ത് കാർ ഇടിച്ചിറങ്ങി

രാജീവ് ബോട്ടുജെട്ടിക്ക് സമീപം അപകടത്തിൽപ്പെട്ട കാർ

രാജീവ് ബോട്ടുജെട്ടിക്ക് സമീപം അപകടത്തിൽപ്പെട്ട കാർ

വെബ് ഡെസ്ക്

Published on May 19, 2026, 12:31 AM | 1 min read

ആലപ്പുഴ
രാജീവ്‌ ബോട്ട്ജെട്ടിക്ക് സമീപത്തെ വളവിൽ വീണ്ടും അപകടം. തിങ്കൾ പുലർച്ചെ ടാക്‌സി കാറാണ് അപകടത്തിൽപ്പെട്ടത്. വളവ് ശ്രദ്ധിക്കാതെ മുന്നോട്ടെടുത്ത കെ എൽ- 63 ഇ -9858 നമ്പർ കാർ സമീപത്തെ കെട്ടിടത്തിൽ ഇടിച്ചുനിന്നതിനാൽ കനാലിലേക്ക് വീണില്ല. 
 കാറിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കില്ല. ഈ വളവിൽ അപകടങ്ങൾ തുടർച്ചയാണ്. അപകടസൂചന സിഗ്നലുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധ അപകടങ്ങൾ വിളിച്ചുവരുത്തുന്നു. നഗരത്തിന് പുറത്തെ വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home