ബന്ദിപ്പൂകൃഷി വിളവെടുത്തു

ചെട്ടികുളങ്ങര പഞ്ചായത്തിലെ ബന്ദിപ്പൂകൃഷി വിളവെടുപ്പ് പ്രസിഡന്റ് സി സുധാകരകുറുപ്പ് ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
ചെട്ടികുളങ്ങര പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ "നിറപ്പൊലിമ "ബന്ദിപ്പൂകൃഷിയുടെയും കപ്പ, ഏത്തവാഴക്കുല എന്നിവയുടെയും വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് സി സുധാകരക്കുറുപ്പ് ഉദ്ഘാടനംചെയ്‌തു. സിഡിഎസ് അധ്യക്ഷ സലൂജ അധ്യക്ഷയായി. ഗീത വിജയൻ, ശ്രീജ റെജി, പി ലക്ഷ്‌മി രാധാകൃഷ്‌ണൻ, ജ്യോതി, ബീന തുടങ്ങിയവർ പങ്കെടുത്തു. സിന്ധു സ്വാഗതം പറഞ്ഞു. 37 ജെഎൽജികളിലായി 10 ഏക്കറിൽ ബന്ദിപ്പൂവും 25 ജെഎൽജികളിലായി അഞ്ചേക്കറിൽ കപ്പയും അഞ്ച് ജെഎൽജികളിലായി രണ്ട് ഏക്കർ ഏത്തവാഴയും 13 ഏക്കറിൽ ഇടവിളകളും കൃഷി ചെയ്‌തുവരുന്നു.











0 comments