ad
Deshabhimani

മണ്ണഞ്ചേരിയിലും ആര്യാടും ക്യാമ്പ് തുറന്നു

flood

ആര്യാട് നോർത്ത് യു പി സ്കൂളിലെ ദുരിതാശ്വാസക്യാമ്പ് മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി 
പി പി ചിത്തരഞ്ജൻ സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Aug 07, 2026, 01:56 AM | 1 min read

മാരാരിക്കുളം

കായലോരത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആര്യാട് നോർത്ത് യു പി സ്കൂളിലും കോമളപുരം ലൂഥറൻ ഹൈസ്കൂളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മണ്ണഞ്ചേരി പഞ്ചായത്തിലെ 8, 9, 10 വാർഡുകളിലെ നൂറോളം കുടുംബങ്ങൾ ആര്യാട് നോർത്ത് സ്കൂളിലെ ക്യാമ്പിൽ രജിസ്റ്റർ ചെയ്‌തു. മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ ക്യാമ്പ് സന്ദർശിച്ച് വിവരങ്ങള്‍ ആരാഞ്ഞു.25പേർക്ക്‌ പായയും പുതപ്പും ചിത്തരഞ്ജൻ ഇടപെട്ട് എത്തിച്ചു നൽകി. സിപിഐ എം ഏരിയ സെക്രട്ടറി പി രഘുനാഥ്, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ, വൈസ് പ്രസിഡന്റ് കെ പി ഉല്ലാസ് തുടങ്ങിയവരും ക്യാമ്പ് സന്ദർശിച്ചു. കോമളപുരം ലൂഥറൻ ഹൈസ്കൂളിൽ വ്യാഴാഴ്ച വൈകിട്ടോടെ ക്യാമ്പ് ആരംഭിച്ചു. കായലോരത്തെ ഏഴു മുതൽ 10 വരെയുള്ള വാർഡുകളിലെ 176 കുടുംബങ്ങൾ രജിസ്റ്റർ ചെയ്‌തു. ആര്യാട് പഞ്ചായത്തും റവന്യൂ ഉദ്യോഗസ്ഥരും ക്യാമ്പിൽ സൗകര്യങ്ങൾ ഒരുക്കി. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ, പഞ്ചായത്ത്‌ പ്രസിഡന്റ് പ്രസന്ന രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് ബി ജിജിമോൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ഡി മഹീന്ദ്രൻ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home