ad
Deshabhimani

കേക്ക് നിർമാണ പരിശീലനം നൽകി

cake

കേക്ക് നിർമാണ പരിശീലന ക്ലാസിൽ കുട്ടികൾ കേക്ക് മുറിക്കുന്നു

വെബ് ഡെസ്ക്

Published on Dec 03, 2025, 12:16 AM | 1 min read

മാവേലിക്കര

സമഗ്രശിക്ഷാ കേരളം മാവേലിക്കര ബിആർസിയുടെ ആഭിമുഖ്യത്തിൽ കണ്ടിയൂർ ഗവ. യുപിഎസ് ക്രിയേറ്റീവ് കോർണറിൽ ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി രക്ഷകർത്താക്കൾക്കും കുട്ടികൾക്കും കേക്ക് നിർമാണ പരിശീലനം നൽകി. മാവേലിക്കര ബിപിസി സി ജ്യോതികുമാർ ഉദ്ഘാടനംചെയ്‌തു. മെറിൻ സൂസൻ ജോൺ പരിശീലന ക്ലാസ് നയിച്ചു. സ്‌കൂൾ പ്രഥമാധ്യാപികയുടെ ചുമതല വഹിക്കുന്ന ശ്രീജ അധ്യക്ഷയായി. ബിആർസി പരിശീലകൻ ജി സജീഷ്, സിആർസി കോ–ഓർഡിനേറ്റർ രമ്യ, സ്‌കൂൾ ക്രിയേറ്റീവ് കോർണർ ചുമതലയുള്ള ലിജി, കെ അമ്പിളിക്കല, മാലു വസന്തൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home