ഗവ. ആയുർവേദ ആശുപത്രി
കെട്ടിട നിർമാണം അവസാനഘട്ടത്തിൽ

ചെങ്ങന്നൂർ ഗവ. ആയുർവേദ ആശുപത്രിയുടെ ആധുനിക നിലവാരത്തിലുള്ള കെട്ടിടത്തിന്റെ നിർമാണപുരോഗതി മന്ത്രി സജി ചെറിയാൻ വിലയിരുത്തുന്നു
ചെങ്ങന്നൂർ
ചെങ്ങന്നൂർ ഗവ.ആയുർവേദ ആശുപത്രിയുടെ ആധുനിക നിലവാരത്തിലുള്ള കെട്ടിടത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. നഗരസഭ നിയന്ത്രണത്തിലുള്ള ആയുർവേദ ആശുപത്രി പതിറ്റാണ്ടുകളായി ആൽത്തറ ജങ്‌ഷന് സമീപമുള്ള വാടകകെട്ടിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. ഗവ.ഐടിഐ ജങ്‌ഷനുസമീപമാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. മൂന്നുനിലകളിലായി 15,000 ചതുരശ്രയടി വിസ-്‌തീർണത്തിലുള്ള കെട്ടിടം 5.23 കോടി ചിലവഴിച്ചാണ് നിർമിക്കുന്നത്. മുടങ്ങിക്കിടക്കുകയായിരുന്ന നിർമാണം മന്ത്രി സജി ചെറിയാൻ മുൻകൈയെടുത്താണ് പുനരാരംഭിച്ചത്. 23 കിടക്കകൾ സജ്ജീകരിക്കുന്ന കെട്ടിടത്തിൽ താഴത്തെ നിലയിൽ പരിശോധന, ചികിത്സാമുറികൾ, ഫാർമസി, സ്റ്റോർ റൂം, ശൗചാലയം എന്നിവ പ്രവർത്തിക്കും. പഞ്ചകർമ ചികിത്സയ-്‌ക്കുള്ള മുറികളും ഡോക-്‌ടർമാരുടെ മുറികളും അടുക്കളയും ഒന്നും രണ്ടും നിലകളിലും മുകളിലെനിലയിൽ മൾട്ടി പർപ്പസ് ഹാളും ഉണ്ടാകും. നിർമാണം പൂർത്തീകരിച്ച് ആശുപത്രി പ്രവർത്തനം അടിയന്തരമായി ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.










0 comments