ബില്‍ഡേഴ്‌സ് ഡേ ആഘോഷിച്ചു

ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) ആലപ്പുഴ സെന്റർ സംഘടിപ്പിച്ച ബില്‍ഡേഴ്‌സ് ഡേ പരിപാടി സംസ്ഥാന ചെയര്‍മാന്‍ കെ എ ജോണ്‍സണ്‍ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
കോണ്‍ട്രാക്‌ടര്‍മാര്‍, ബില്‍ഡര്‍മാര്‍, നിര്‍മാണ മേഖലയിലെ മറ്റ് സ്ഥാപനങ്ങള്‍, പ്രൊഫഷണലുകള്‍ എന്നിവരുടെ സംഘടനയായ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) ആലപ്പുഴ സെന്റർ ബില്‍ഡേഴ്‌സ് ഡേ ആഘോഷിച്ചു. റോയല്‍ പാര്‍ക്ക് ഹോട്ടലില്‍ നടന്ന പരിപാടി ബിഎഐ സംസ്ഥാന ചെയര്‍മാന്‍ കെ എ ജോണ്‍സണ്‍ ഉദ്ഘാടനംചെയ്‌തു. ബിഎഐ ആലപ്പുഴ സെന്റര്‍ ചെയര്‍മാന്‍ രാഗേഷ് ചക്രപാണി അധ്യക്ഷനായി. ആര്‍ക്കിടെക്റ്റ് കൊച്ചുതൊമ്മന്‍ മാത്യു മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴ സെന്റര്‍ സെക്രട്ടറി ശരത് സ്‌നേഹജന്‍, ട്രഷറര്‍ സുമേഷ് ചന്ദ്രദാസ്, നജീബ് മണ്ണേല്‍, സിജു എബ്രഹാം, ചന്ദ്രമോഹന്‍ എന്നിവര്‍ സംസാരിച്ചു. ബില്‍ഡേഴ്‌സ് ഡേയുടെ ഭാഗമായി ‘വികസിത് ഭാരത് 2047' എന്ന വിഷയത്തില്‍ സെമിനാറുകളും ചര്‍ച്ചകളും നടന്നു. കലാപരിപാടികളും അരങ്ങേറി. സംസ്ഥാനത്തെ വിവിധ സെന്ററുകളില്‍നിന്നായി 200 പ്രതിനിധികള്‍ പങ്കെടുത്തു.










0 comments