ബ്ലോക്ക്തല ആരോഗ്യ കലോത്സവം

മുഹമ്മ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആരോഗ്യ കലോത്സവം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമിണി തമ്പാൻ ഉദ്ഘാടനംചെയ്യുന്നു
മുഹമ്മ
മുഹമ്മ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എബി വിലാസം ഹയർസെക്കൻഡറി സ്‌കൂളിൽ കഞ്ഞിക്കുഴി ബ്ലോക്ക് പരിധിയിലെ എൽപി സ്‌കൂൾ കുട്ടികൾക്കായി ആരോഗ്യ കലോത്സവം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമിണി തമ്പാൻ ഉദ്ഘാടനംചെയ്‌തു. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് ബാബു, പഞ്ചായത്ത് അംഗം ഉഷ ബോസ്, പിടിഎ പ്രസിഡന്റ് കെ എസ് ലാലിച്ചൻ, പ്രിൻസിപ്പൽ ബിജോ കെ കുഞ്ചെറിയ, പ്രധാനാധ്യാപിക നിഷ ദയാനന്ദൻ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. സി ജയന്തി, ഡോ. നെസ്‌റ്റി, ഹെൽത്ത് സൂപ്പർവൈസർ ആർ ഹരിലാൽ എന്നിവർ സംസാരിച്ചു.











0 comments