കേന്ദ്ര ബജറ്റിനെതിരെ കരിദിനം ആചരിച്ചു

കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള അവഗണക്കെതിരെ കഞ്ഞിക്കുഴിയിൽ നടത്തിയ പ്രതിഷേധ പ്രകടനം
കഞ്ഞിക്കുഴി
കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള അവഗണനയ്‌ക്കെതിരെ കരിദിനം ആചരിച്ചു. ബൂത്ത് കേന്ദ്രങ്ങളിൽ കരിങ്കൊടി ഉയർത്തി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ജി മോഹനൻ കഞ്ഞിക്കുഴിയിലും ജില്ലാ കമ്മിറ്റി അംഗം എസ് രാധാകൃഷ്ണൻ മാരാരിക്കുളത്തും ഏരിയ സെക്രട്ടറി ബി സലിം അരീപ്പറമ്പിലും പങ്കെടുത്തു. പി കെ വേണുഗോപാൽ, പ്രഭ മധു, എസ് ദേവദാസ്, ഡി പ്രിയേഷകുമാർ, പി നിധിൻ, വി ആർ ദിനേഷ്, സി സി ഷിബു എന്നിവർ മാരാരിക്കുളം പഞ്ചായത്തിലെ ബൂത്തുകളിലെ പ്രതിഷേധത്തിൽ പങ്കെടുത്തു. സി വി മനോഹരൻ, വി പി സന്തോഷ്, പി സുരേന്ദ്രൻ, എൻ ഡി ഷിമ്മി, ടി എം മഹാദേവൻ, എൻ എം സുമേഷ് എന്നിവർ ചേർത്തല തെക്ക് പഞ്ചായത്തിലെ ബൂത്തുകളിൽ പ്രതിഷേധത്തിൽ പങ്കെടുത്തു. എ കെ പ്രസന്നൻ, ജി ശശികല, എം വി സുധാകരൻ, പി എസ് ഷാജി, എം പി സുഗുണൻ, എസ് നിധീഷ്, ഉദേഷ് യു കൈമൾ, എൻ ആർ രാജീന്ദ് എന്നിവർ തണ്ണീർമുക്കം പഞ്ചായത്തിലെ ബൂത്തുകളിൽ പ്രതിഷേധത്തിൽ പങ്കെടുത്തു. സി പി ദിലീപ്, ആർ അശ്വിൻ, കെ സുരജിത്ത്, എം സന്തോഷ കുമാർ, എസ് ദേവദാസ്, വി ഉത്തമൻ, കെ എൻ കാർത്തികേയൻ എന്നിവർ കഞ്ഞിക്കുഴി പഞ്ചായത്തിലെ ബൂത്തുകളിൽ പ്രതിഷേധത്തിൽ പങ്കെടുത്തു. യുവജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ ഡിവൈഎഫ്ഐ കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. മായിത്തറ പതിനൊന്നാം മൈലിൽ പ്രകടനവും യോഗവും ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ആർ അശ്വിൻ ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് ബിനീഷ് വിജയൻ അധ്യക്ഷനായി. സെക്രട്ടറി വി ശ്രീകാന്ത്, ജില്ലാ കമ്മിറ്റി അംഗം ബി ബിനോയ്, ബ്ലോക്ക് വൈസ്‌പ്രസിഡന്റ് അരുൺ ബാബു, ജോയിന്റ് സെക്രട്ടറി അന്നപൂർണ തുടങ്ങിയവർ സംസാരിച്ചു.










0 comments