ബിരിയാണി ചലഞ്ച്

മങ്കൊമ്പ്
തലവടി ചുണ്ടൻവള്ളം ഡോക്ക് നിർമാണത്തിനായി ഫണ്ട് സമാഹരിക്കുന്നതിന് തലവടി ടൗൺ ബോട്ട് ക്ലബ്ബിന്റെയും തലവടി ചുണ്ടൻവള്ളം സമിതിയുടെയും ആഭിമുഖ്യത്തിൽ ബിരിയാണി ചലഞ്ച് നടത്തും. ജൂൺ 13ന് നടത്തുന്ന ബിരിയാണി ചലഞ്ചിന്റെ ആദ്യ കൂപ്പൺ തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്‍ (ടോഫാ) അംഗം പനപറമ്പിൽ മനുകുമാറിന് (മാലദ്വീപ്) നൽകി വൈസ-്‌പ്രസിഡന്റ് ജോജി ജെ വൈലപ്പള്ളി ഉദ്ഘാടനംചെയ-്‌തു. ജനറൽ കൺവീനർ ജോമോൻ ചക്കാലയിൽ അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, കൺവീനർമാരായ വിൻസൺ പൊയ്യാലുമാലിൽ, ബിനോയി മംഗലതാടിൽ എന്നിവർ സംസാരിച്ചു.










0 comments