ബൈക്ക് മോഷണം: 3 പേർ പിടിയിൽ

വരാപ്പുഴ
വീട്ടിലെ പോർച്ചിൽനിന്ന് ബൈക്ക് മോഷ്ടിച്ച് കടത്തിയവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കാസർകോട് പുത്തൂർ ഇഷാം മൻസിലിൽ മുഹമ്മദ് ഇഷാം (ഷമീഹ്– 22), തൃശൂർ ചാവക്കാട് മണത്തല മാത്രംകോട്ട് അമൽ (24), ചേർത്തല തൃച്ചാറ്റുകുളം കൊല്ലപറമ്പിൽ വീട്ടിൽ അൻസിൽ (23) എന്നിവരെയാണ് വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 2025 ഡിസംബർ ഒമ്പതിന് വരാപ്പുഴ ചേരപ്പാടം സുഫിലിന്റെ വീടിന്റെ പോർച്ചിൽനിന്ന് എൻഫീൽഡ് ഹിമാലയൻ ബൈക്കാണ് പ്രതികൾ മോഷ്ടിച്ചത്. ഇൗ ബൈക്ക് കാസർകോട് ഭാഗത്തുവച്ച് അപകടത്തിൽപ്പെട്ടിരുന്നു. മയക്കുമരുന്നുവിൽപ്പന, മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണിവരെന്ന് പൊലീസ് പറഞ്ഞു. മുനമ്പം ഡിവൈഎസ്‌പി എസ് ജയകൃഷ്ണൻ, വരാപ്പുഴ ഇൻസ്പെക്ടർ സുധീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.










0 comments