കഞ്ഞിക്കുഴിയിൽ ബാല്യസ്പന്ദനം പദ്ധതി

കഞ്ഞിക്കുഴി പഞ്ചായത്തുതല ‘ബാല്യസ്പന്ദനം’ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മണി തമ്പാൻ നിർവഹിക്കുന്നു
കഞ്ഞിക്കുഴി
കഞ്ഞിക്കുഴി പഞ്ചായത്തുതല ‘ബാല്യസ്പന്ദനം’ പദ്ധതിയുടെ ഉദ്ഘാടനം വാർഡ് രണ്ടി-ലെ 52ാം നന്പർ അങ്കണവാടിയിൽ നടന്നു. കുട്ടികളുടെ ആരോഗ്യവും വളർച്ചയും ക്ഷേമവും മുൻനിർത്തിയുള്ള പദ്ധതിയുടെ ഭാഗമായി ആരോഗ്യപരിശോധന ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടപ്പാക്കും. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമണി തമ്പാൻ പഞ്ചായത്തുതല ഉദ്ഘാടനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലജിത തിലകൻ അധ്യക്ഷയായി. ഡോ. ഷാരോൺ കോശി പദ്ധതി വിശദീകരിച്ചു. . ഐസിഡിഎസ് സൂപ്പർവൈസർ അനില ശശിധരൻ, സ്ഥിരംസമിതി അധ്യക്ഷരായ ആർ അശ്വിൻ, ജി മുരളീധരൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽ, അങ്കണവാടി വർക്കർ ഗിരിജ എന്നിവർ സംസാരിച്ചു.









0 comments