ലഹരിക്കെതിരെ ബോധവൽക്കരണം

കണ്ടങ്കരി ദേവി വിലാസം ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് പി അരുൺകുമാർ ഉദ്ഘാടനംചെയ്യുന്നു
കണ്ടങ്കരി
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സ്, കുട്ടനാട് ലീഗൽ സർവീസ് സൊസൈറ്റി എന്നിവ ചേർന്ന് കണ്ടങ്കരി ദേവി വിലാസം ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പി അരുൺകുമാർ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് പി സഞ്ജോയ് അധ്യക്ഷനായി. അഡ്വ. ഡി സലിംകുമാർ ക്ലാസെടുത്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ജയകൃഷ്ണ, വിമുക്തി കോ–ഓർഡിനേറ്റർ പി രാജേഷ്, ഹരീന്ദ്രനാഥ്, ഗൈഡ് ക്യാപ്റ്റൻ അഞ്ജു പ്രസന്നൻ എന്നിവർ സംസാരിച്ചു.










0 comments