തൊഴിലുറപ്പ് സംരക്ഷിക്കാൻ അസംബ്ലി

എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ മുളക്കുഴ പെരിങ്ങാലയിൽ സംഘടിപ്പിച്ച തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി സംസ്ഥാന കമ്മിറ്റിയംഗം എം എച്ച് റഷീദ് ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ തൊഴിലുറപ്പുസംരക്ഷണ അസംബ്ലി സംഘടിപ്പിച്ചു. പുളിങ്കുന്ന് പഞ്ചായത്ത് വാർഡ് ഒന്നിൽ വൈസ് പ്രസിഡന്റ് ആശാ ദാസും നാലിലും എട്ടിലും മേഖല സെക്രട്ടറി രാജേഷ്‌കുമാറും അഞ്ചിൽ തങ്കമണി ചന്ദ്രനും ആറിൽ പഞ്ചായത്തംഗം എ ആർ റെജിമോനും ഏഴിൽ ബ്ലോക്ക് മെമ്പർ റിജോ വർഗീസും ഒമ്പതിൽ പുളിങ്കുന്ന് ലോക്കൽ സെക്രട്ടറി ജോസ് തോമസും 12-ൽ സിപിഐ എം ഏരിയ കമ്മറ്റി അംഗം എൻ പി വിൻസെന്റും 15ൽ മങ്കൊമ്പ് ലോക്കൽ സെക്രട്ടറി പി കെ പൊന്നപ്പനും ഉദ്ഘാടനംചെയ്തു. വെളിയനാട് പഞ്ചായത്ത് ഒന്നാംവാർഡിലും ഏഴിലും 12ലും യൂണിയൻ ഏരിയ സെക്രട്ടറി അനിത അനിൽകുമാറും അഞ്ചിലും ആറിലും പഞ്ചായത്ത് പ്രസിഡന്റ് വി എം ഷൈനും എട്ടിലും ഒന്പതിലും സിപിഐ എം ഏരിയ കമ്മിറ്റി അംഗം എം വി പ്രിയയും ഉദ്ഘാടനംചെയ്തു. ചെങ്ങന്നൂർ തൊഴിലുറപ്പു പദ്ധതി തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എൻആർഇജി വർക്കേഴ്സ് യൂണിയൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ തൊഴിലുറപ്പ് സംരക്ഷണ സദസ് നടന്നു. മുളക്കുഴ പെരിങ്ങാലയിൽ സംസ്ഥാന കമ്മിറ്റിയംഗം എം എച്ച് റഷീദ് ഉദ്ഘാടനം ചെയ-്‌തു. പഞ്ചായത്തംഗം മോളമ്മ അധ്യക്ഷയായി. നായ-്‌ക്കൻമോടിയിൽ ഏരിയ പ്രസിഡന്റ് കെ ആർ രാധാഭായി ഉദ്ഘാടനംചെയ-്‌തു. സിന്ധു ബിനു അധ്യക്ഷയായി. ചെറിയനാട് കുളിക്കാംപാലത്ത് ഏരിയ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനംചെയ-്‌തു. സുധർമ്മ അധ്യക്ഷയായി. വെൺമണി ചാങ്ങമലയിൽ ജില്ല കമ്മിറ്റിയംഗം കെ എസ് ഗോപിനാഥൻ ഉദ്ഘാടനം ചെയ-്‌തു. ടി ബിന്ദു അധ്യക്ഷയായി. മുളക്കുഴ പൂപ്പൻകരയിൽ ജില്ല കമ്മിറ്റിയംഗം പി എസ് ഗോപാലകൃഷ-്‌ണൻ ഉദ്ഘാടനംചെയ്തു. ജി ഗോപി അധ്യക്ഷനായി.










0 comments