ad
Deshabhimani

അരവിന്ദാലയ ട്രസ്‌റ്റ്‌ വാർഷികാഘോഷം

അരവിന്ദാലയ ചാരിറ്റബിൾ ട്രസ്റ്റ് വാർഷികാഘോഷവും പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനവും 
മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ടി എസ് താഹ ഉദ്ഘാടനംചെയ്യുന്നു

അരവിന്ദാലയ ചാരിറ്റബിൾ ട്രസ്റ്റ് വാർഷികാഘോഷവും പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനവും 
മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് താഹ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 05, 2026, 11:52 PM | 1 min read

കാർത്തികപ്പള്ളി ​
രാമപുരം അരവിന്ദാലയ ചാരിറ്റബിൾ ട്രസ്‌റ്റ്‌ രണ്ടാമത് വാർഷികാഘോഷവും ട്രസ്‌റ്റിനായി പണിയുന്ന കെട്ടിടത്തിന്റെ കല്ലിടലും നടത്തി. വാർഷിക സമ്മേളനം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി എസ് താഹ ഉദ്ഘാടനംചെയ്‌തു. വാഴൂർ തീർഥപാദ ആശ്രമ മഠത്തിലെ ഗരുഡധ്വജാനന്ദ തീർഥപാദസ്വാമികൾ കെട്ടിടത്തിന്‌ കല്ലിട്ടു. ട്രസ്‌റ്റ്‌ ഉപാധ്യക്ഷൻ ചാങ്ങയിൽ ഗോപകുമാർ അധ്യക്ഷനായി. പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ബി പ്രശാന്ത്, മുൻ എംഎൽഎ ബി ബാബുപ്രസാദ്, ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം എസ് ടി അഖിൽ, പഞ്ചായത്തംഗങ്ങളായ സൗമ്യ ശ്യാം, ശകുന്തള രാജു, അഡ്വ. ശ്രീജിത്ത് പത്തിയൂർ, ബി ഹരികുമാർ, ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം എം ആർ രാജേഷ്‌കുമാർ, ദേശാഭിമാനി കാർത്തികപ്പള്ളി ഏരിയ ലേഖകൻ ജി അനിൽ, ട്രസ്‌റ്റ്‌ ജനറൽ സെക്രട്ടറി ഗിരി അരവിന്ദ്, ട്രഷറർ ഡോ. വി ബി പ്രസാദ് എന്നിവർ സംസാരിച്ചു. 2026ലെ ട്രസ്‌റ്റ്‌ അവാര്‍ഡ് കരുതൽ ഉച്ചയൂണ് കൂട്ടായ്‌മ ചെയർമാൻ ഷാജി കെ ഡേവിഡും, സംഘടനയ്‌ക്കുള്ള അവാർഡ് മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിക്കുവേണ്ടി സെക്രട്ടറി പ്രൊഫ. അജിത്ത് എന്നിവർ ഏറ്റുവാങ്ങി. നിർധനരായ അഞ്ച്‌ പേർക്ക് മാസം തോറും 1000 രൂപ പെൻഷൻ വിതരണത്തിന്റെ ഉദ്ഘാടനവും ക്യാൻസർ രോഗിയുടെ മൂന്ന് പെൺമക്കൾക്ക് 25,000 രൂപ വീതം ബാങ്കിലെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റും വിതരണംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home