അനുമോദിക്കലും പഠനോപകരണ വിതരണവും

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ചിങ്ങോലി ആയിക്കാട് 715–-ാം നമ്പർ എൻഎസ്എസ് കരയോഗം പ്രസിഡന്റ് വിനോദ് അമരേത്ത് അനുമോദിക്കുന്നു
കാർത്തികപ്പള്ളി
ചിങ്ങോലി ആയിക്കാട് 715–-ാം നമ്പർ എൻഎസ്എസ് കരയോഗം എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് അനുമോദനവും പ്ലസ്ടുതലംവരെയുള്ള കുട്ടികൾക്ക് പഠനോപകരണ വിതരണവും നടത്തി. പ്രസിഡന്റ് വിനോദ് അമരേത്ത് ഉദ്ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ് ഗോപിനാഥൻപിള്ള അധ്യക്ഷനായി. സെക്രട്ടറി ശശിധരൻപിള്ള, ഹരികുമാർ പെല്ലത്ത്, ശ്രീകുമാർ, എസ് ആനന്ദവല്ലി, ജയശ്രീ എന്നിവർ സംസാരിച്ചു.










0 comments