Deshabhimani

ലഹരിവിരുദ്ധ വാക്കത്തോൺ

drugs

കായംകുളം എംഎസ്എം ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ്‌ യൂണിറ്റ്‌ സംഘടിപ്പിച്ച ലഹരിവിരുദ്ധ വാക്കത്തോൺ

വെബ് ഡെസ്ക്

Published on Oct 07, 2026, 12:29 AM | 1 min read

കായംകുളം ​

യുവതലമുറയെ ലഹരിവിപത്തിൽനിന്ന്‌ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ എംഎസ്എം ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ്‌ യൂണിറ്റ്‌ ലഹരിവിരുദ്ധ വാക്കത്തോൺ സംഘടിപ്പിച്ചു. സബ് ഇൻസ്‌പെക്‌ടർ എം എസ് എബി നയിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും നടന്നു. ക്ലാസ് നഗരസഭാ കൗൺസിലർ സജ്ന ഷഹീർ ഉദ്ഘാടനംചെയ്‌തു. സ്‌കൂൾ പിടിഎ പ്രസിഡന്റ് സിയാദ് മണ്ണാമുറി അധ്യക്ഷനായി. ജില്ലാ പ്രോഗ്രാം കൺവീനർജി അശോക്‌കുമാർ മുഖ്യാതിഥിയായി. സ്‌കൂൾ പ്രിൻസിപ്പൽ ടി സിദ്ദിഖ്, പ്രോഗ്രാം ഓഫീസർ എ ഫാത്തിമ, സുധീർ ഫർസാന, സിബി അനിൽ എന്നിവർ സംസാരിച്ചു. കുട്ടികൾ ഫ്ലാഷ്‌മോബ് അവതരിപ്പിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home