ലഹരിവിരുദ്ധ റാലിയും ഭവനസന്ദർശനവും

ചാരുംമൂട്
കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് നൂറനാട് യൂണിറ്റ് ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനത്തിന്റെ ഭാഗമായി നൂറനാട് പഞ്ചായത്തിന്റെവിവിധ പ്രദേശങ്ങളിൽ ചൊവ്വ രാവിലെമുതൽ ഭവനസന്ദർശനവും വൈകിട്ട് നാലിന് പടനിലം കേന്ദ്രീകരിച്ച് റാലിയും സമ്മേളനവുംനടത്തി. ജോയിന്റ് സെക്രട്ടറി കെ ബി മഹാദേവൻപിള്ള ഫ്ലാഗ് ഓഫ് ചെയ്‌തു. ലഹരിവിരുദ്ധ പ്രതിജ്ഞാവാചകം യൂണിറ്റ് ട്രഷറർ കെ രവീന്ദ്രൻ ചൊല്ലിക്കൊടുത്തു. ജില്ലാ കമ്മിറ്റിയംഗം ജി ഗീത സമ്മേളനം ഉദ്ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ് ടി എൻ കൃഷ്‌ണൻകുട്ടി അധ്യക്ഷനായി. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വി ആർ ജയരാജ്, കമ്മിറ്റിയംഗങ്ങളായ പി എം രാമചന്ദ്രൻ, ആർ രഘുനാഥൻ, യൂണിറ്റ് സെക്രട്ടറി കെ ഗോപാലൻ, വൈസ്‌പ്രസിഡന്റുമാരായ കെ എൻ രാമചന്ദ്രൻ, പി രാജേന്ദ്രൻനായർ, ജോയിന്റ് സെക്രട്ടറി കെ ശാന്തമ്മ, കെ സോമൻ എന്നിവർ സംസാരിച്ചു. താമരക്കുളം യൂണിറ്റ് ലഹരിവിരുദ്ധ ബോധവൽക്കരണ ഭവനസന്ദർശനവും റാലിയും സംഘടിപ്പിച്ചു. ചൊവ്വ വൈകിട്ട് അഞ്ചിന് താമരക്കുളം നെടിയാണിക്കൽ ക്ഷേത്രമൈതാനത്തുനിന്ന് ആരംഭിച്ച റാലി പഞ്ചായത്ത് ജങ്‌ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം ചാരുംമൂട് കമ്യൂണിറ്റി ഹെൽത്ത് സെന്റർ ഹെൽത്ത് സൂപ്പർവൈസർ രാജീവ് വേണാട് ഉദ്ഘാടനംചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് വി എം മുസ്‌തഫ റാവുത്തർ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി എം ജോഷ്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിറ്റ് സെക്രട്ടറി വി ശിവൻപിള്ള, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ എൻ സോമരാജൻ, റഹുമാബീവി, വൈസ്‌പ്രസിഡന്റുമാരായ കെ അബ്‌ദുൽമജീദ്, എ ആത്തുക്കാബീവി, ജോയിന്റ് സെക്രട്ടറി വി രാജു എന്നിവർ സംസാരിച്ചു. മാവേലിക്കര കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഭരണിക്കാവ് യൂണിറ്റ് ലഹരിക്കെതിരെ ഭവന സന്ദർശനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ശശിധരനുണ്ണിത്താൻ നേതൃത്വം നൽകി. തുടർന്ന് ലഹരിവിരുദ്ധ മാർച്ചും സമ്മേളനവും നടന്നു. ഭരണിക്കാവ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് മുന്നിൽ നടന്ന യോഗം കായംകുളം എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ പി പ്രവീൺ ഉദ്ഘാടനംചെയ്‌തു. ജി കേശവപിള്ള അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ എൽ വത്സലകുമാരി, താഹക്കുഞ്ഞ് എന്നിവർ സംസാരിച്ചു.










0 comments