ജയന്തി ആഘോഷവും പുരസ്‌കാരവിതരണവും

കേരളവർമ്മ വലിയകോയിത്തമ്പുരാൻ ജയന്തി ആഘോഷവും പുരസ്കാരസമർപ്പണവും യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ഹരിപ്പാട്
കേരളവർമ വലിയകോയിത്തമ്പുരാന്റെ 181–ാം ജയന്തി ആഘോഷവും പുരസ്‌കാരവിതരണവും കേരളകാളിദാസ സാംസ്‌കാരികവേദി സംഘടിപ്പിച്ചു. യു പ്രതിഭ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. പ്രസിഡന്റ് സുരേഷ് മണ്ണാറശാല അധ്യക്ഷനായി. സെക്രട്ടറി ആർ ചന്ദ്രശേഖരൻപിള്ള, മുഞ്ഞിനാട്ട് രാമചന്ദ്രൻ, ഡോ. മധു ഇറവങ്കര, പുരസ്‌കാരം നേടിയ ‘മാളം’ എന്ന ചെറുകഥയുട രചയിതാവ് കെ എസ് രതീഷ് എന്നിവർ സംസാരിച്ചു. വള്ളത്തോൾ വിദ്യാപീഠത്തിന്റെ പുരസ്‌കാരജേതാവായ സുരേഷ് മണ്ണാറശാല, മുനിസിപ്പൽ കൗൺസിലർ ഷിബു പഞ്ചവടി എന്നിവരെ ആദരിച്ചു. കവിയരങ്ങ്, കവി മുട്ടം സി ആർ ആചാര്യ ഉദ്ഘാടനംചെയ്‌തു. ട്രസ്‌റ്റ് വൈസ്‌പ്രസിഡന്റ് ഹരിപ്പാട് ശ്രീകുമാർ അധ്യക്ഷനായി. മയൂരസന്ദേശ ഭാഗങ്ങൾ മഹിജ എസ് കൈലാസ് ആലപിച്ചു.










0 comments