വാർഷികം ആഘോഷിച്ചു

എസ്ഡി കോളേജ് ഹിസ്റ്ററി അലൂമ്‌നി അസോസിയേഷൻ വാർഷികാഘോഷത്തിന്റെ ഭാഗമായി മികച്ച വിജയം നേടിയ ആൻ കാതറിന് എച്ച് സലാം എംഎൽഎ ഗംഗാദത്തൻ സ-്‌മാരക അവാർഡ് സമ്മാനിക്കുന്നു
ആലപ്പുഴ
എസ്ഡി കോളേജ് ഹിസ്റ്ററി അലൂമ്‌നി അസോസിയേഷൻ 14–-ാമത് വാർഷികം സംഘടിപ്പിച്ചു. എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ-്‌തു. കഴിഞ്ഞവർഷം മികച്ച വിജയം നേടിയ ആൻ കാതറിന് ഗംഗാദത്തൻ സ-്‌മാരക അവാർഡ് എംഎൽഎ കൈമാറി. അസോസിയേഷൻ പ്രസിഡന്റ് കെ പി ഗോപാലകൃഷ-്‌ണൻ അധ്യക്ഷനായി. മുൻ എംഎൽഎ എ എ ഷുക്കൂർ, പ്രൊഫ. ആർ ഉണ്ണികൃഷ-്‌ണൻ, വെങ്കിട്ടരാമയ്യർ, ഗോപികൃഷ-്‌ണ, ലതാകുമാരി, ജേക്കബ് ജോൺ, സുമേഷ് ചന്ദ്രദാസ്, ഹരികുമാർ, സി വേണുഗോപാൽ, മഹിപാൽ, അസോസിയേഷൻ സെക്രട്ടറി ഐ നൗഷാദ് എന്നിവർ സംസാരിച്ചു.










0 comments