ad
Deshabhimani

അനിൽ ചെങ്ങന്നൂരിനെ അനുമോദിച്ചു

അനിൽ ചെങ്ങന്നൂരിനെ ആലപ്പി ഋഷികേശ് അനുമോദിക്കുന്നു

അനിൽ ചെങ്ങന്നൂരിനെ ആലപ്പി ഋഷികേശ് അനുമോദിക്കുന്നു

വെബ് ഡെസ്ക്

Published on May 15, 2026, 12:53 AM | 1 min read

അമ്പലപ്പുഴ ​

സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച നടനായി തെരഞ്ഞെടുത്ത സംസ്‌കൃതി കമ്മിറ്റിയംഗം അനിൽ ചെങ്ങന്നൂരിനെ അനുമോദിച്ചു. സംസ്‌കൃതി സംഘടിപ്പിച്ച അഭിനയതാളം ഏകാഭിനയ ശിൽപ്പശാലയുടെ സമാപനഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിൽ സംഗീതസംവിധായകൻ ആലപ്പി ഋഷികേശ് ഉപഹാരം നൽകി. സംസ്‌കൃതി പ്രസിഡന്റ്‌ രമേശ് മേനോൻ അധ്യക്ഷനായി. സെക്രട്ടറി എച്ച് സുബൈർ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ അലിയാർ എം മാക്കിയിൽ, ബ്ലോക്ക് പഞ്ചായത്തംഗം ടി ഷാജിമോൻ, സ്‌കൂൾ പ്രധാനാധ്യാപിക വി ആശാലത, എ ടി മുരളീധരൻ, വിമൽ റോയി എന്നിവർ സംസാരിച്ചു. ശിൽപ്പശാലയിൽ പങ്കെടുത്തവർക്ക് അനിൽ ചെങ്ങന്നൂർ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home