അങ്കണവാടി പ്രവേശനോത്സവം വർണാഭമായി

ചെറിയനാട് പഞ്ചായത്ത് 38–ാം നമ്പർ അങ്കണവാടി പ്രവേശനോത്സവം പഞ്ചായത്തംഗം സജീവ് കുടനാൽ ഉദ്ഘാടനംചെയ്യുന്നു
മാന്നാർ
മാന്നാർ, ചെന്നിത്തല, ബുധനൂർ, പുലിയൂർ, പാണ്ടനാട് പഞ്ചായത്തുകളിലുള്ള അങ്കണവാടികളിലെ പ്രവേശനോത്സവം വർണാഭമായി. തോരണങ്ങളാൽ അലങ്കരിച്ച് മനോഹരമക്കിയ അങ്കണവാടികളിലേക്ക് പുതുവസ്ത്രമണിഞ്ഞെത്തിയ കുരുന്നുകളെ വരവേറ്റു. ചെന്നിത്തല പഞ്ചായത്തിലെ അങ്കണവാടി പ്രവേശനോത്സവം പ്രസിഡന്റ് വി ബിനുരാജ് ഉദ്ഘാടനംചെയ്തു. പുലിയൂരിൽ 13–-ാം നമ്പർ അങ്കണവാടി പ്രവേശനോത്സവം സ്ഥിരംസമിതി അധ്യക്ഷൻ കെ പി പ്രദീപ് ഉദ്ഘാടനംചെയ്തു. മാന്നാർ പഞ്ചായത്ത് 164, 177 എന്നീ അങ്കണവാടികളിലെ പ്രവേശനോത്സവം സ്ഥിരംസമിതി അധ്യക്ഷൻ ടൈറ്റസ് പി കുര്യൻ ഉദ്ഘാടനംചെയ്തു. ചെങ്ങന്നൂർ ചെറിയനാട് പഞ്ചായത്ത് 38–ാം നമ്പർ അങ്കണവാടി പ്രവേശനോത്സവം പഞ്ചായത്തംഗം സജീവ് കുടനാൽ ഉദ്ഘാടനംചെയ്തു. സിഡിഎസ് അംഗം വിനീത മനോജ് അധ്യക്ഷയായി. അങ്കണവാടി വർക്കർ ശുഭകുമാരി, ഹെൽപ്പർ താര എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് സെന്ററിലെ പ്രവേശനോത്സവം തിങ്കൾ പകൽ 10.30ന് സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യും. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ സുധാമണി മുഖ്യാതിഥിയാകും. സ്കൂളിലെ പുതിയ പദ്ധതികളുടെ പ്രഖ്യാപനവും കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടാകും.










0 comments