അറുപതിച്ചിറ നഗറിലെ കുടിവെള്ള പ്രതിസന്ധി
അടിയന്തര റിപ്പോർട്ട് സമർപ്പിക്കണം

കുട്ടനാട്
മങ്കൊമ്പ് അറുപതിച്ചിറ നഗിലെ 44 കുടുംബത്തിന് കുടിവെള്ളം ഉറപ്പാക്കുന്നതിൽ മനുഷ്യാവകാശ കമീഷൻ രജിസ്റ്റർചെയ്ത കേസിൽ റിപ്പോർട്ട് സമർപ്പിക്കാത്ത വാട്ടർ അതോറിറ്റിയുടെ നടപടി ഗൗരവകരമെന്ന് കമീഷൻ അംഗം വി ഗീത. വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ (ആലപ്പുഴ) ഇക്കാര്യം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് ഇടപെടൽ. ജല അതോറിറ്റി സ്ഥാപിച്ച പൈപ്പ് ലൈൻ തകരാറിലായി വർഷങ്ങൾ കഴിഞ്ഞിട്ടും പരിഹാരം കാണുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തുടർന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയറോടും പുളിങ്കുന്ന് പഞ്ചായത്ത് സെക്രട്ടറിയോടും റിപ്പോർട്ട് സമർപ്പിക്കാൻ കമീഷൻ നിർദേശിച്ചു. ഇതിൽ സെക്രട്ടറി മാത്രം റിപ്പോർട്ട് സമർപ്പിച്ചു.കുടിവെള്ളക്ഷാമത്തിന്റെ ശാശ്വത പരിഹാരത്തിന് ജലജീവൻ മിഷന്റെ കുടിവെള്ള പദ്ധതിയിൽ പുളിങ്കുന്നിനെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ട്. എന്നാൽ ജലജീവൻ മിഷൻ സ്വീകരിച്ച നടപടികൾ അറിയണമെന്നായിരുന്നു കമീഷന്റെ മറുപടി.










0 comments