ad
Deshabhimani

 187 കുടുംബംകൂടി തലയുയർത്തി നിന്നു

അതിദാരിദ്ര്യമുക്തം ആലപ്പുഴ പട്ടണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2025, 02:14 AM | 1 min read

ആലപ്പുഴ

നഗരസഭാ പരിധിയിലെ 187 കുടുംബംകൂടി മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക്‌ ഉയർന്നതോടെ ആലപ്പുഴ നഗരവും അതിദാരിദ്ര്യമുക്തമായി. നിരവധി മാതൃകാപ്രവർത്തനങ്ങൾ ഏറ്റെടുത്താണ് നഗരസഭ ഈ നേട്ടം കൈവരിച്ചത്. ഭക്ഷ്യകിറ്റ് ആവശ്യമായ 160 പേര്‍ക്ക് മാസംതോറും സപ്ലൈകോവഴി ഭക്ഷ്യകിറ്റും ഭക്ഷണം പാചകംചെയ്യാന്‍ കഴിയാത്ത 27 പേര്‍ക്ക് ഭക്ഷണവും നഗരസഭ നല്‍കിവരുന്നു. പാലിയേറ്റീവ് പരിചരണം, ഹെല്‍ത്ത് സെന്ററുകളിലൂടെ മരുന്ന് വിതരണം, വീല്‍ചെയര്‍ വിതരണം, ആധാര്‍, റേഷന്‍കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ്, വിദ്യാര്‍ഥികള്‍ക്ക് പ്ലസ്‌വണ്‍ അഡ്മിഷന്‍, കണ്‍സഷന്‍ പാസ്, കുടുംബശ്രീയുമായി ചേര്‍ന്ന് ബാഗ്, ബുക്ക് തുടങ്ങിയ പഠനോപകരണങ്ങൾ എന്നിവയും നല്‍കി. കുടുംബങ്ങളിലെ അഞ്ച് പേര്‍ക്ക് കാറ്ററിങ്, വസ്‌ത്രവ്യാപാരം, ലോട്ടറി കിയോസ്‌ക്‌ എന്നീ തൊഴില്‍സാധ്യതകളും ലഭ്യമാക്കി. ​ഭവനപുനരുദ്ധാരണം ആവശ്യമായ 36 കുടുംബത്തിന്‌ 36 ലക്ഷം രൂപ പദ്ധതിപ്രകാരം നല്‍കി. ഒരാള്‍ക്ക് ഭവനനിര്‍മാണവും പൂര്‍ത്തീകരിച്ചു. ​വീടും സ്ഥലവും ഇല്ലാത്ത 23 പേരില്‍ 18 പേര്‍ക്ക് നല്‍കുന്ന ഫ്ലാറ്റ് മൂന്ന്‌ മാസത്തിനുള്ളിൽ സജ്ജമാകും. നിലവില്‍ ആവശ്യക്കാരായ ഏഴ്‌ പേര്‍ക്ക് വാടക നല്‍കി കെട്ടിടം എടുത്തുനല്‍കി. മൂന്ന്‌ പേര്‍ക്ക് പുനര്‍ഗേഹം പദ്ധതിയില്‍ വീട് ഉറപ്പാക്കി. രണ്ട് പേര്‍ക്ക് ആലിശേരിയില്‍ വീട് ഒരുക്കാൻ 25 ലക്ഷം രൂപയും പദ്ധതിയില്‍ വകയിരുത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home