ad
Deshabhimani

അജയനോര്‍മ പ്രകാശിപ്പിച്ചു

book

തോപ്പില്‍ അജയനെക്കുറിച്ച് ഭാര്യ ഡോ. സുഷമ അജയന്‍ എഴുതിയ 
കവിതാസമാഹാരം 'അജയനോര്‍മ' കവി ഡോ. ഇ പി യശോധരന്‍ എഴുത്തുകാരി ഡി ഗീതാദേവിക്ക് പുസ-്തകം നല്‍കി പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on May 24, 2026, 12:23 AM | 1 min read

ചാരുംമൂട്

നാടകാചാര്യന്‍ തോപ്പില്‍ ഭാസിയുടെ മകനും ‘പെരുന്തച്ചന്‍' ചിത്രത്തിലൂടെ ശ്രദ്ധേയനുമായ തോപ്പില്‍ അജയനെക്കുറിച്ച് ഭാര്യ ഡോ.സുഷമ അജയന്‍ എഴുതിയ കവിതാ സമാഹാരം ‘അജയനോര്‍മ' പ്രകാശിപ്പിച്ചു. ഫേബിയന്‍ ബുക്‌സാണ് പ്രസാധകർ. വള്ളികുന്നം കാമ്പിശ്ശേരി കൊച്ചിക്ക ചാന്ദാർ സ്മാരകത്തിൽ നടന്ന ചടങ്ങ് എം എസ് അരുണ്‍കുമാര്‍ എംഎൽഎ ഉദ്ഘാടനംചെയ്തു. കവിയും ശാസ്ത്രജ്ഞനുമായ ഡോ. ഇ പി യശോധരന്‍ എഴുത്തുകാരി ഡി ഗീതാദേവിക്ക് പുസ്തകം നല്‍കി പ്രകാശിപ്പിച്ചു. കഥാകൃത്ത് ഇലിപ്പക്കുളം രവീന്ദ്രന്‍ അധ്യക്ഷനായി. ഡോ. ചേരാവള്ളി ശശി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഗ്രന്ഥശാലാ കൗണ്‍സില്‍ അംഗം വള്ളികുന്നം രാജേന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് സി അനിത, ഡി രോഹിണി, എന്‍ എസ് സലിം കുമാര്‍, അശോകന്‍, എം രവീന്ദ്രന്‍ പിള്ള, വി വി ജോസ്, എ ജി ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കവിയരങ്ങ് ആദിനാട് തുളസി ഉദ്ഘാടനംചെയ്തു. അനില്‍ നീണ്ടകര അധ്യക്ഷനായി. സീന രവി, ഷഫീന കൊല്ലം, ഫാത്തിമ താജുദ്ദീന്‍, രമാകാന്തന്‍, ചവറ രാജേന്ദ്രന്‍ കുമാര്‍, പ്രൊഫ. എസ് ലക്ഷ്മി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home