ad
Deshabhimani

മാവേലിക്കരയിൽ കൃഷിയും 
മൃഗസംരക്ഷണവും

agriculture

മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ഡി സുജാത അവതരിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Mar 04, 2026, 12:00 AM | 1 min read

മാവേലിക്കര

കൃഷിക്കും മൃഗസംരക്ഷണത്തിനും പ്രാധാന്യം നൽകി മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 49,03,48,167 രൂപ വരവും 48,78,45,667 രൂപ ചെലവും 25,02,500 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ്‌ ഡി സുജാത അവതരിപ്പിച്ചു. പ്രസിഡന്റ്‌ കെ മധുസൂദനൻ അധ്യക്ഷനായി. പഞ്ചായത്തുകളുടെ പങ്കാളിത്തത്തോടെയുള്ള മിനി വ്യവസായ പാർക്കാണ്‌ സ്വപ്ന പദ്ധതി. മികച്ച കമ്പനികളുടെ സ്റ്റാർട്ടപ്പുകൾ അടക്കം നൂറോളം കമ്പനികളെ ഒരുമിപ്പിച്ച്‌ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ വകയിരുത്തി. ക്ഷീരധാരയ്ക്ക് 10 ലക്ഷവും സ്മാർട്ട് ഫാമിങ്ങിന് 25 ലക്ഷവും നൈപുണ്യ വികസന പരിശീലനത്തിന് അഞ്ച്‌ ലക്ഷവും ബാല വയോജന സൗഹൃദ ബ്ലോക്കിന് അഞ്ച്‌ ലക്ഷവും വയോജനങ്ങളുടെ ഹാപ്പിനസ് ക്ലബ്ബ് ടൂർ പാക്കേജ് എന്നിവയ്ക്കായി അഞ്ച്‌ ലക്ഷവും വകയിരുത്തി. ജനറൽ പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളുടെ ലൈഫ് പദ്ധതികൾക്ക് 3,94,40,554 രൂപ, പശ്ചാത്തല മേഖലയ്ക്ക് 2,65, 63,000, ആരോഗ്യ മേഖലയ്ക്ക് 25 ലക്ഷം, വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് 20 ലക്ഷം, ക്ഷീരമേഖലയ്ക്ക് 75 ലക്ഷം, കാർഷിക വികസനത്തിന്‌ രണ്ട്‌കോടി, ആരോഗ്യ മേഖലയ്ക്ക് 35 ലക്ഷം, യുവജന ക്ഷേമത്തിൽ കേരളോത്സവത്തിനും വജ്ര ജൂബിലി ഫെലോഷിപ്പിനും അഞ്ച്‌ ലക്ഷം, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് വിവിധ പദ്ധതികളിലായി 25 ലക്ഷം, അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാമിനും വിജ്ഞാന കേരളം പദ്ധതിക്കും അഞ്ച്‌ ലക്ഷം വീതവും തുക വകയിരുത്തി. വൃക്ക രോഗികൾക്ക് ഡയാലിസിസ് കിറ്റും പഞ്ചായത്തുകളിലേക്ക് ഓക്സിജൻ കോൺസൺട്രേറ്ററും വാങ്ങി നൽകുന്നതിന് സാമ്പത്തിക സഹായം നൽകും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home