ad
Deshabhimani

അഡ്വ. ജെയിംസ് ചാക്കോ മെമ്മോറിയൽ ക്രിക്കറ്റ്‌

കാസർകോട്‌ ജില്ലാക്കോടതി ടീം ജേതാക്കൾ

ജെയിംസ് ചാക്കോ മെമ്മോറിയൽ എവറോളിങ്  ട്രോഫിക്കായി ജുഡീഷ്യൽ ടീം 
സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിൽ വിജയികളായ കാസർകോട് ജില്ലാ കോടതി 
ടീമിന് പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി ഹണി എം വർഗീസ് ട്രോഫി വിതരണംചെയ്യുന്നു

ജെയിംസ് ചാക്കോ മെമ്മോറിയൽ എവറോളിങ് ട്രോഫിക്കായി ജുഡീഷ്യൽ ടീം 
സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിൽ വിജയികളായ കാസർകോട് ജില്ലാ കോടതി 
ടീമിന് പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി ഹണി എം വർഗീസ് ട്രോഫി വിതരണംചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 21, 2026, 01:07 AM | 1 min read

മാരാരിക്കുളം
ആലപ്പുഴ ജുഡീഷ്യൽ ക്രിക്കറ്റ്‌ ടീം സംഘടിപ്പിച്ച പ്രഥമ അഡ്വ. ജെയിംസ് ചാക്കോ മെമ്മോറിയൽ എവർ റോളിങ് ട്രോഫി ക്രിക്കറ്റ്‌ ടൂർണമെന്റിൽ കാസർകോട്‌ ജില്ലാക്കോടതി ടീം ജേതാക്കളായി. കലവൂർ ലിമിറ്റ്‌ലെസ് സ്‌പോർട്സ് ഹബ്ബിൽ സംഘടിപ്പിച്ച മത്സരത്തിൽ ഹൈക്കോടതി ലീഗൽ ടൈറ്റൻസ് ടീമിനെയാണ് കാസർകോട്‌ പരാജയപ്പെടുത്തിയത്. സിപിഐ എം മുഹമ്മ ലോക്കൽ കമ്മിറ്റിയംഗവും മുഹമ്മ പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റുമായിരുന്നു അഡ്വ. ജെയിംസ് ചാക്കോ. വിജയികൾക്ക് ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി ഹണി എം വർഗീസ് ട്രോഫികളും അഡ്വ. ജെയിംസ് ചാക്കോയുടെ ഭാര്യ കൊച്ചുത്രേസ്യ ജെയിംസ് ക്യാഷ് അവാർഡുകളും വിതരണംചെയ്‌തു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home