ad
Deshabhimani

അമര സ‍‍്മരണയിൽ അഭിമന്യൂ

സിപിഐ എം സംഘടിപ്പിച്ച അഭിമന്യു രക്തസാക്ഷി അനുസ്മരണ സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം 
അഡ്വ. സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു

സിപിഐ എം സംഘടിപ്പിച്ച അഭിമന്യു രക്തസാക്ഷി അനുസ്മരണ സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം 
അഡ്വ. സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 17, 2026, 01:02 AM | 1 min read

ചാരുംമൂട്
വള്ളികുന്നം പടയണിവെട്ടം ക്ഷേത്രോത്സവത്തിനിടെ ആർഎസ്എസുകാർ അരും കൊലചെയ്ത 10-ാം ക്ലാസ്‌ വിദ്യാർഥി അഭിമന്യുവിന്റെ അഞ്ചാം രക്തസാക്ഷിദിനം സിപിഐ എം നേതൃത്വത്തിൽ ആചരിച്ചു. രാവിലെ എട്ടിന് സ്മൃതിയിടത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം അഡ്വ. സി എസ് സുജാത ഉദ്ഘാടനം ചെയ്തു. സിപിഐ എം വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ വി അഭിലാഷ് കുമാർ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ രാഘവൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി രാജമ്മ, ബി ബിനു, എം എസ് അരുൺകുമാർ, സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ വി കെ അജിത്ത്, ജെ രവീന്ദ്രനാഥ്, എൻ മോഹൻ കുമാർ, എൻ എസ് സലിംകുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി വി കെ അനിൽ, ആർ സത്യവർമ്മ എന്നിവർ സംസാരിച്ചു. എസ്എഫ്ഐ നേതൃത്വത്തിൽ ​രാവിലെ വള്ളികുന്നത്ത് വിദ്യാർഥി റാലിയും രക്തസാക്ഷി കുടീരത്തിൽ പുഷ്പാർച്ചനയും നടന്നു. അനുസ്മരണ സമ്മേളനം എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ എസ് അമൽ ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ ചാരുംമൂട് ഏരിയാ പ്രസിഡന്റ്‌ അജിൻ അനിയൻകുഞ്ഞ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വൈഭവ് ചാക്കോ, ജില്ലാ പ്രസിഡന്റ്‌ അനന്തു അജി, ഉപഭാരവാഹികളായ മേഘ, സമീർ സിങ്, അജിത്ത് രാജ്, ഗോകുൽ,അൻഷാദ്,സൽമാൻ,ജില്ലാ സെക്രട്ടറിയറ്റ് അംഗം മഹേഷ്, അരവിന്ദ് രാജ്, ജയകൃഷ്ണൻ, ആതിര, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹരികൃഷ്ണൻ, ഫാത്തിമ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home