ad
Deshabhimani

മറ്റത്തിൽഭാഗം സ്‌കൂളിന്‌ പുതിയ കെട്ടിടമായി

അരൂക്കുറ്റി മറ്റത്തിൽഭാഗം ഗവ. എൽപി സ്‌കൂളിന്റെ കെട്ടിടം ദലീമ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു

അരൂക്കുറ്റി മറ്റത്തിൽഭാഗം ഗവ. എൽപി സ്‌കൂളിന്റെ കെട്ടിടം ദലീമ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 14, 2026, 12:58 AM | 1 min read

ചേർത്തല

അരൂക്കുറ്റി മറ്റത്തിൽഭാഗം ഗവ. എൽപി സ്‌കൂളിന്റെ പുതിയ കെട്ടിടം ദലീമ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. കിഫ്‌ബിയിൽനിന്ന് 1.48 കോടി വിനിയോഗിച്ചാണ്‌ കെട്ടിടം നിർമിച്ചത്. മൂന്ന് നിലകളുള്ള കെട്ടിടത്തിൽ ആറ് ക്ലാസ് മുറികളാണ്‌. സ്‌കൂളിന്റെ അടുത്തഘട്ട വികസനത്തിന്‌ 2.5 കോടി സർക്കാർ അനുവദിച്ചെന്ന്‌ ദലീമ പറഞ്ഞു. സ്‌കൂളിൽ പുതുതായി പ്രവേശനംനേടിയ 100 കുട്ടികളും എംഎൽഎയും ചേർന്ന്‌ വർണബലൂണുകൾ പറത്തി. ​ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ബിനിത പ്രമോദ്, വൈസ് പ്രസിഡന്റ് ടി എം അജയകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ അക്ഷയ രാജ്, എൻ എം ബഷീർ, ബ്ലോക്ക് പഞ്ചായത്തംഗം ആഗി ജോസ്, സ്‌കൂൾ പ്രഥമാധ്യാപകൻ എം കെ അബ്‌ദുൽറഹ്മാൻ, എസ്എംസി ചെയർമാൻ കെ പി കബീർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home