ad
Deshabhimani

"കൊതുകിനെ തുരത്താൻ കുട്ടിപ്പട്ടാളം'

കുടുംബശ്രീ ബാലസഭയുടെ ആഭിമുഖ്യത്തിൽ "കൊതുകിനെ തുരത്താൻ കുട്ടിപ്പട്ടാളം’ പദ്ധതി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു

കുടുംബശ്രീ ബാലസഭയുടെ ആഭിമുഖ്യത്തിൽ "കൊതുകിനെ തുരത്താൻ കുട്ടിപ്പട്ടാളം’ പദ്ധതി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 23, 2026, 12:41 AM | 1 min read

കഞ്ഞിക്കുഴി ​

മാരാരിക്കുളം വടക്ക്‌ പഞ്ചായത്തിൽ കുടുംബശ്രീ ബാലസഭയുടെ ആഭിമുഖ്യത്തിൽ "കൊതുകിനെ തുരത്താൻ കുട്ടിപ്പട്ടാളം’ പദ്ധതിക്ക്‌ തുടക്കമായി. പഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി. കുടുംബശ്രീ ബാലസഭ അംഗങ്ങളായ കുട്ടികൾക്ക് കൊതുകുനിർമാർജനത്തിൽ ശാസ്‌ത്രീയ പരിശീലനവും ഫീൽഡ് സർവെയും ഒരുക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എസ് രാധാകൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സി എച്ച് രമ്യ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ വി കെ കലേഷ്, ടി വി ബൈജു, ജലജ രാജു, ജനപ്രതിനിധികളായ കെ പി സജിമോൻ, ഇ ആർ പൊന്നപ്പൻ, അജികുമാർ, ഇന്ദിര, പഞ്ചായത്ത് സെക്രട്ടറി ഷേയ്ക് ബിജു, മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി, ഹെൽത്ത് സൂപ്പർവൈസർ ഹരിലാൽ, ഹെൽത്ത്‌ ഇൻസ്‌പെക്‌ടർ സി ടി സനിൽ, സിഡിഎസ് ചെയർപേഴ്സൺ ജെസി ജോസി എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home