ad
Deshabhimani

മഹിളാ അസോ. ജില്ലാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം ദേശീയ വൈസ്‍പ്രസിഡന്റ് കെ കെ ശൈലജ ഉദ്ഘാടനംചെയ്യുന്നു

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം ദേശീയ വൈസ്‍പ്രസിഡന്റ് കെ കെ ശൈലജ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 07, 2026, 01:06 AM | 1 min read

ആലപ്പുഴ

തൊഴിലാളി സമരകേന്ദ്രമായ ആലപ്പുഴയിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം. ആലപ്പുഴ ബീച്ചിന് സമീപം സ.അമൃതഭായി പിള്ള നഗറിൽ (ഫോമിൽ കൺവൻഷൻ സെന്റർ) രാവിലെ പ്രകടനത്തിനും രക്തസാക്ഷി മണ്ഡപത്തിലെ പുഷ്‌പാർച്ചനയ്‌ക്കും ശേഷം മുദ്രാവാക്യങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ലീല അഭിലാഷ്‌ പതാകയുയർത്തി. 
 പി ഡി ശ്രീദേവി ടീച്ചർ രക്തസാക്ഷി പ്രമേയവും സ‍ൗമ്യരാജ്‌ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ കെ കെ ശൈലജ എംഎൽഎ സമ്മേളനം ഉദ്‌ഘാടനംചെയ്തു. ലീല അഭിലാഷ്‌ അധ്യക്ഷയായി. 
 കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. ഗീനാകുമാരി സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി അഡ്വ. പ്രഭാ മധു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. 
 സ്വാഗതസംഘം ചെയർമാൻ അജയ സുധീന്ദ്രൻ സ്വാഗതം പറഞ്ഞു. അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ്‌ പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറി അഡ്വ. സി എസ് സുജാത എന്നിവർ സംസാരിച്ചു. ലീല അഭിലാഷ്‌, ഷീന സനൽകുമാർ, ജി ശശികല, ഹേമലത മോഹൻ എന്നിവരാണ്‌ പ്രസീഡിയം. അംബിക ഷിബു (കൺവീനർ), രാജേശ്വരി ഉദയൻ, ഷീബ ഓമനക്കുട്ടൻ, എം ജനുഷ സന്തോഷ്‌, ലാലി വേണു, മായ രാജേന്ദ്രൻ, ബീന രമേശ്‌ എന്നിവർ അംഗങ്ങളായ ക്രഡൻഷ്യൽ കമ്മിറ്റിയും പി പി സംഗീത (ചെയർപേഴ്‌സൺ), ശ്രീജ രതീഷ്‌, എം വി പ്രിയ, വി ഗീത, ബെറ്റ്‌സി ജിനു എന്നിവരടങ്ങിയ പ്രമേയകമ്മിറ്റിയും സുശീല മണി (കൺവീനർ) അഡ്വ. എസ്‌ സീമ, ദീപ സജീവ്‌, കവിത കണ്ണൻ, എ എസ്‌ കവിത എന്നിവരടങ്ങിയ മിനിറ്റ്‌സ്‌ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home