ad
Deshabhimani

തെക്കേക്കരയിൽ 9 പദ്ധതി നാടിന് സമർപ്പിച്ചു

project

തെക്കേക്കര പള്ളിയാവട്ടത്ത് നിർമാണം പൂർത്തീകരിച്ച ബിആർസി കെട്ടിടം
എം എസ് അരുൺകുമാർ എംഎൽഎ നാടിന് സമർപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Feb 21, 2026, 12:14 AM | 1 min read

മാവേലിക്കര

തെക്കേക്കര പഞ്ചായത്തിൽ എം എസ് അരുൺകുമാർ എംഎൽഎയും വിവിധ പദ്ധതികൾ വഴി സംസ്ഥാന സർക്കാരും പൂർത്തീകരിച്ച ഒന്പത്‌ പദ്ധതികൾ എംഎൽഎ നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ പ്രിയ വിനോദ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ ജി വിഷ്ണു സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ മധുസൂദനൻ, സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്ക് ചെയർമാൻ ജി ഹരിശങ്കർ എന്നിവർ മുഖ്യാതിഥികളായി. ടി വിശ്വനാഥൻ, ബിനി ജയിൻ, എസ് ആർ ശ്രീജിത്ത്, തുളസി ഭായി, ജി അജയകുമാർ, അഡ്വ. ജി അജയകുമാർ, ഡോ. കെ മോഹൻകുമാർ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി എസ് നവാസ് നന്ദി പറഞ്ഞു. പള്ളിയാവട്ടത്ത് ബിആർസി കെട്ടിടം, പള്ളിക്കൽ ഈസ്റ്റിൽ ചിറയുടെ തെക്കതിൽ റോഡ്, ചൂരല്ലൂരിൽ കുറ്റിയിൽ മുക്ക് അമ്പോലേത്ത് കനാൽ റോഡ്, വരേണിക്കൽ മന്ദാലിൽ കളിക്കൽ പാടശേഖരം റോഡ്, തെങ്ങി മീനത്തേതിൽ വെങ്കുളത്ത് പാടം റോഡ്, തടത്തലാലിൽ പുല്ലംപള്ളി മായംകോട്ട് റോഡ്, പഞ്ചായത്ത് ഓഫീസ് വാർഡിൽ 139–-ാം അങ്കണവാടി കെട്ടിടം, ഇലവൻകോട് ടിഎ കനാൽ റോഡ്, എൻഎസ്എസ് കരയോഗം പ്ലാവിള റോഡ്, മാനാപ്പുഴ പാലം, മുള്ളിക്കുളങ്ങര ക്ഷേത്രം ചെമ്പരത്തിമുക്ക് റോഡ് എന്നീ പദ്ധതികളാണ് നാടിന് സമർപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home