ad
Deshabhimani

പൊലീസിനെ ആക്രമിച്ച കോൺഗ്രസ് നേതാവടക്കം 7 പേർ പിടിയിൽ

അഖിൽ സോമൻ, പ്രവീൺ കുമാർ, സന്തോഷ്, സഞ്ജു കാർത്തിക്, അനിയൻകുഞ്ഞ്, സുജിത്ത്, അഖിൽ രാജ്

അഖിൽ സോമൻ, പ്രവീൺ കുമാർ, സന്തോഷ്, സഞ്ജു കാർത്തിക്, അനിയൻകുഞ്ഞ്, സുജിത്ത്, അഖിൽ രാജ്

avatar
സ്വന്തം ലേഖകൻ

Published on Apr 18, 2026, 12:39 AM | 1 min read

കായംകുളം
​പുതുപ്പള്ളിയിൽ ഉത്സവസ്ഥലത്ത് പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവടക്കം ഏഴ് പേരെ പിടികൂടി. പുതുപ്പള്ളി പടിഞ്ഞാറ്റിൻകര കുടുംബക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട്‌ വെള്ളി രാത്രി 10.30ഓടെയുണ്ടായ സംഘർഷത്തിലാണ് എസ്ഐ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ പ്രതികൾ ആക്രമിച്ചത്. 
 കോൺഗ്രസ് നേതാവായ പുതുപ്പള്ളി വടക്ക് പടിഞ്ഞാറ്റതിൽ വീട്ടിൽ പ്രവീൺകുമാർ (55), ശിവാലയം വീട്ടിൽ അഖിൽ സോമൻ (33), വലയിൽ തറയിൽ വീട്ടിൽ അഖിൽ രാജ് (30), അശ്വതിനിവാസ് വീട്ടിൽ സന്തോഷ് (45), കീരിക്കാട് മലമേൽഭാഗം മുറിയിൽ തുരുത്തേൽ വീട്ടിൽ സുജിത് (32), പുതുപ്പള്ളി വടക്ക് ഗീതാലയം വീട്ടിൽ സഞ്‌ജു കാർത്തിക് (21), പുത്തൻവീട്ടിൽ അനിയൻകുഞ്ഞ് (44) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്. ക്ഷേത്രത്തിൽ പ്രശ്നമുണ്ടാക്കിയ ഒന്നാം പ്രതിയെ മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികൾ എല്ലാവരും ചേർന്ന് പൊലീസിനെ ആക്രമിക്കുകയായിരുന്നു. നിയമാനസൃതമല്ലാതെ ഉച്ചഭാഷിണി പ്രവർത്തിപ്പിച്ചതിന് ക്ഷേത്രഭാരവാഹികൾക്കെതിരെയും മൈക്ക് ഓപ്പറേറ്റർക്കെതിരെയും കേസെടുത്തിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home